അലീഷ്യ തുണിയൂരി, മൃഗങ്ങള്‍ രക്ഷപെടും!
പെറ്റ (Peta) എന്നാല്‍ പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്മെന്റ് ഫോര്‍ ആനിമല്‍സ്. മൃഗങ്ങളോടുളള ക്രൂരതകള്‍ക്കെതിരെ പൊരുതുന്ന സംഘടനയുടെ പുതിയ പരസ്യത്തില്‍ "അയാം വെജിറ്റേറിയന്‍" എന്നു പറയാന്‍ ഹോളിവുഡ് സുന്ദരി അലിഷ്യാ സില്‍വര്‍സ്റ്റണ്‍ പ്രത്യക്ഷപ്പെടുന്നത് ഒരിഞ്ചു തുണിയുടുക്കാതെ.
എന്ന വെബ് സൈറ്റിന്റെ പരസ്യത്തിലാണ് .
"ഞാന്‍ അലിഷ്യാ സില്‍വര്‍സ്റ്റണ്‍, ഞാനൊരു വെജിറ്റേറിയനാണ്" എന്ന വാചകം പറയുന്നതാണ് പരസ്യം. പൂര്‍ണ നഗ്നയായി നീന്തല്‍കുളത്തില്‍ കുളിച്ച് കയറുന്ന ഈ പരസ്യചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡേവ് മേയേഴ്സാണ്.
അലീഷ്യയുടെ സന്ദേശവും വെബ് സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. താനുമൊരു മൃഗസ്നേഹിയാണെന്നു വെളിപ്പെടുത്തുന്ന സന്ദേശം അവസാനിക്കുന്നത് മൃഗങ്ങള്‍ക്കും സമാധാനത്തോടെ കഴിയാവുന്ന ഒരു ലോകം കെട്ടിപ്പെടുക്കാന്‍ നമുക്കൊരുമിക്കാമെന്ന ആഹ്വാനത്തോടെയാണ്.


Click it and Unblock the Notifications