അലീഷ്യ നഗ്നയായി, ലക്ഷ്യം സസ്യാഹാര പ്രചരണം
ലണ്ടന്‍: മാംസപ്രിയരെ സസ്യാഹാരികളാക്കി മാറ്റാനുളള ശ്രമത്തിന്റെ ഭാഗമായി ഉടുതുണിയൂരാനും ഹോളിവുഡ് സുന്ദരി അലീഷ്യാ സില്‍വര്‍സ്‌റ്റോണ്‍ മടിയില്ല.
'പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സ്'(പെറ്റാ)യുടെ പ്രചരണ കാംപെയ്‌നിന്റെ ഭാഗമായ ടിവി പരസ്യത്തിനാണ് അലീഷ്യ തന്റെ നഗ്നതപ്രദര്‍ശിപ്പിക്കാന്‍ തയ്യാറായത്. 30 നിമിഷങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണ് പരസ്യം.
കൈകള്‍ കൊണ്ട് തന്റെ നഗ്നതമറിച്ച് നീന്തല്‍കുളത്തിലെയ്‌ക്ക് കൂപ്പുകുത്തുന്ന അലീഷ്യയുടെ ദൃശ്യങ്ങളൊടെയാണ് പരസ്യം തുടങ്ങുന്നത്. നീന്തല്‍കുളത്തിന്റെ അടിത്തട്ടിലെത്തിയ അലീഷ്യയുടെ നിതംബത്തിന്റെയും മുഖത്തിന്റെയും ക്ലോസ് അപ്പുകളാണ് പിന്നെ ദൃശ്യമാവുന്നത്.
'ഞാന്‍ അലീഷ്യാ സില്‍വര്‍സ്റ്റോണ്‍, ഞാനൊരു സസ്യാഹാരിയാണ്. ഈ ലോകത്തില്‍ എന്റെ ജീവിതത്തെ ഇത്രയേറെ മാറ്റിയ വേറൊരു തീരുമാനവുമുണ്ടായിട്ടുണ്ടാവില്ല. സസ്യാഹാരിയായതോടെ ഞാന്‍ കൂടുതല്‍ ഊര്‍ജ്ജ്വസലയായി'-എന്ന് അലീഷ്യ പറയുന്ന രംഗവുമുണ്ട്.
പരസ്യത്തിന് പുറമേ പെറ്റായുടെ ഒരു പോസ്റ്ററിലും അലീഷ്യ നഗ്നയായി പ്രത്യക്ഷപ്പെടുന്നുണ്ട്. സസ്യഭുക്കായ അലീഷ്യ 2004ല്‍ ഏറ്റവും സെക്‌സിയ്‌സ്‌റ്റായ ഫീമെയില്‍ വെജിറ്റേറിയനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications