കിടക്കയില്‍ നിന്ന് വലിച്ചിറക്കി!! മുഖത്തും അടി വയറ്റിലുംശക്തമായി തൊഴിച്ചു, വെളിപ്പെടുത്തലുമായി നടി
ഹോളിവുഡ് നടനും നിർമ്മാതാവുമായ ജോണി ഡെപ്പിനെതിരെ ഗുരുതര ആരേപണവുമായി മുൻ ഭാര്യയും നടിയുമായ അമ്പർ ഹെഡ്. നടനെതിരെ രൂക്ഷ വിമർശനം ഹെഡ് നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. ഇപ്പോഴിത താൻ അനുഭവിച്ച കൊടിയ പീഡനത്തെ കുറിച്ച് താരം കൂടുതൽ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്.
ആദ്യം തന്നെ ഹെഡിന്റെ ആരോപണത്തെ തള്ളി ജോണി ഡെപ്പിൽ രംഗത്തെത്തിയിരുന്നു. നടി പറയുന്ന അസത്യമാണെന്നും തന്നെ ഒരു പീഡന വീരനായി ചിത്രീകരിക്കുകയാണെന്നും നടൻ പറഞ്ഞിരുന്നു. കൂടാതെ തനിയ്ക്കെതിരെ ആരോപണം ഉന്നയിക്കുന്നതിന് നന്ദിയും രേഖപ്പെടുത്തിയിരുന്നു. അടുത്ത നൽകിയ അഭിമുഖത്തിലാണ് മുൻ ഭാര്യയ്ക്ക് നേരെയുളള ഡെപ്പിന്റെ ആരോപണം. ഇപ്പോഴിത ഇതിനു മറുപടിയുമായി ഹെഡ് രംഗത്തെത്തിയിട്ടുണ്ട്. രാക്ഷസൻ എന്നാണ് ഇയാളെ വിശേഷിപ്പിക്കുന്നത്.

മുഖത്തും അടിവയറ്റിലും ചവിട്ടി
മദ്യത്തിനും മയക്കു മരുന്നിനും ഡെപ്പ് അടിമയാണെ്നാണ് ഹേഡ് പറയുന്നു. ഒരു സംഭവവും നടിവെളിപ്പെടുത്തി. ഒരിക്കൽ മുടിയിലും കഴുത്തിലും കുത്തിപ്പിടിച്ച് കിടക്കയിൽ നിന്ന് വലിച്ചിഴച്ച് തന്നെ മർദ്ദിച്ചു. മുഖത്തും വയറ്റിലും ശക്തിമായി തൊഴിച്ചു. പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് അയാൾ ഭീഷണിപ്പെടുത്തിയിരുന്നു. അന്നത്തെ അയാളുടെ ഇടിയുടെ ശക്തിയിൽ കട്ടലിന്റെ ഫ്രെയിം വരെ തകർന്ന് പോയിരുന്നു. കുറച്ചു നേരത്തേയ്ക്ക് തനിയ്ക്ക് ശ്വസിക്കാനോ ശബ്ദിക്കാനോ കഴിഞ്ഞിരുന്നില്ലെന്ന് ഹേഡ് പറഞ്ഞു.

മൂന്ന് വർഷത്തെ ദാമ്പത്യം
2015 ലായിരുന്നു ഹേഡും ഡെപ്പും വിവാഹിതരാകുന്നത്. അധികകാലം ഇവരുടെല ദാമ്പത്യ ജീവിതം നീണ്ടു നിന്നില്ല. വിവാഹം കഴിഞ്ഞ മൂന്ന് വർഷം പിന്നിട്ടപ്പോഴയ്ക്കും ഇവർ വേർപിരിയുകയായിരുന്നു. 2017 ലായിരുന്നു ഇവർ വേർപിരിഞ്ഞത്. കേസ് കോടതിയുടെ പരിഗണനയിലാണ്.

നഷ്ടപരിഹാരം ചോദിച്ചത്
50 മില്യൺ യുഎസ് ഡോളറാണ് നഷ്ടപരിഹാരമായി ഹെഡ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ഡെപ്പിനെതിരെ കേസ് നൽകിയതിനു തൊട്ട് പിന്നാലെ തന്നെ സിനിമയിൽ നിന്ന് ബ്ലാക്ക് ലിസ്റ്റ് ചെയ്തുവെന്ന് ഹേഡ് ആരോപിച്ചു. തനിയ്ക്ക് അവസരങ്ങൾ നഷ്ടപ്പെട്ടെന്നും നടി കൂട്ടിച്ചേർത്തു. ഹേഡിന്റെ ഈ പരാമർശത്തിനെതിരെ ഡെപ്പ് രംഗത്തെത്തിയിരുന്നു.

വലിയ വില നൽകേണ്ടി വന്നു
വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങൾ പുറത്തു പറഞ്ഞതിൽ പിന്നാലെ തനിയ്ക്ക് വലിയ വിലയാണ് നൽകേണ്ടി വന്നതെന്ന് നടൻ പറഞ്ഞു. ഹേഡിന്റെ ആരോപണങ്ങൾ കാരണമാണ് പൈരേറ്റ്സ് ഓഫ് ദ കരീബീയൻ ഫ്രാഞ്ചൈസിയിൽ നിന്ന് ഡെപ്പ് പുറത്തു പോകാൻ കാരണമെന്നും റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.


Click it and Unblock the Notifications