Don't Miss!
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Automobiles 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഉറക്കത്തിനിടയില്‍ കന്യകാത്വം നഷ്ടമായി,കാമുകനെതിരെ ആഞ്ഞടിച്ച് നടിയുടെ പരസ്യമായ തുറന്നുപറച്ചില്‍,കാണൂ!
ഹോളിവുഡ് സിനിമയിലെ മുന്‍നിര നിര്‍മ്മാതാക്കളിലൊരാളായ ഹാര്‍വി വെയിന്‍സ്റ്റനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് നിരവധി അഭിനേത്രികളാണ് രംഗത്തെത്തിയത്. കാസ്റ്റിങ് കൗച്ച് പോലെയുള്ള മോശം സംഭവത്തെക്കുറിച്ച് പലരും തുറന്നുപറഞ്ഞത് ഈ സംഭവത്തോടെയാണ്. നിരവധി പേരാണ് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. അത്തരത്തിലുള്ള തുറന്നുപറച്ചിലുകള്‍ തുടരുന്നതിനിടയിലാണ് തന്റെ അനുഭവം പങ്കുവെച്ച് എയ്മി ഷൂമര്‍ രംഗത്തെത്തിയിട്ടുള്ളത്. സ്റ്റാന്റപ്പ് കോമഡിയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് എയ്മി. കാമുകനില്‍ നിന്നും നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ചാണ് താരം ഇപ്പോള്‍ വെളിപ്പെടുത്തിയത്.
മമ്മൂട്ടി മിന്നിച്ചു, പ്രകടനത്തില്‍ മാത്രമല്ല കലക്ഷനിലും? അങ്കിള്‍ ബോക്സോഫീസ് പ്രകടനം ഇങ്ങനെ, കാണൂ!
ട്രെയിന്‍ റെക്ക് എന്ന ചിത്രത്തിലൂടെയാണ് എയ്മി അഭിനയം തുടങ്ങിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സ്വീകാര്യത ലഭിച്ച താരത്തിന് ഗോള്‍ഡന്‍ ഗ്ലോബുള്‍പ്പടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഓപ്ര വിന്‍ഫ്ര ഷോയ്ക്കിടെയാണ് താരം കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്. പരിപാടിയുടെ വീഡിയോ യൂട്യൂബിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
താരരാജാക്കന്മാരുടെ പോരാട്ടം വീണ്ടും, നീരാളിയും അബ്രഹാമും റംസാന് ചിത്രങ്ങളുടെ ലിസ്റ്റില്‍?
ഉറക്കത്തിനിടയിലായിരുന്നു അത് സംഭവിച്ചത്
ഉറക്കത്തിനിടയിലാണ് തനിക്ക് കന്യകാത്വം നഷ്ടപ്പെട്ടതെന്നാണ് താരം പറയുന്നത്. ഉഭയസമ്മതപ്രകാരമുള്ള അനുഭവമായിരുന്നില്ല അത്. കാമുകന് നേരത്തെ ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്കായി നിര്‍ബന്ധിച്ചിരുന്നുവെങ്കിലും താന്‍ വഴങ്ങിയിരുന്നില്ല. അതിനിടയിലാണ് ഇത്തരത്തിലൊരു സംഭവം നടന്നത്. തന്നെ സംബന്ധിച്ച് വലിയൊരു ഷോക്കാണ് ആ അനുഭവം നല്‍കിയതെന്നും എയ്മി പറയുന്നു. അവതാരകയുടെ ചോദ്യത്തിന് മറുപടിയായാണ് എയ്മി ഇക്കാര്യം വ്യക്തമാക്കിയത്.
ദേഷ്യമാണ് തോന്നിയത്
കാമുകനില്‍ നിന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇത്തരത്തിലൊരു സംഭവം. അതുകൊണ്ട് തന്നെ ആദ്യം ദേഷ്യമായിരുന്നു തോന്നിയത്. എന്നും താങ്ങും തണലുമായി നില്‍ക്കേണ്ട വ്യക്തിയില്‍ നിന്നും ഇത്തരത്തിലൊരു ദുരനുഭവമുണ്ടായാല്‍ ആരായാലും തളര്‍ന്നുപോകില്ലേ, തന്റെ ദേഷ്യം അടക്കുന്നതിനായി അദ്ദേഹം ശ്രമിക്കുന്നത് കണ്ടപ്പോള്‍ ശരിക്കും സഹതാപമാണ് തോന്നിയതെന്നും എയ്മി പറയുന്നു.
സ്ത്രീകളെ സംശയിക്കുന്നത്
ഇത്തരത്തിലുള്ള സംഭവങ്ങളെക്കുറിച്ച് പറയുമ്പോള്‍ എന്നും സ്ത്രീകള്‍ക്ക് നേരെയാണ് സംശയമുനകള്‍ നീങ്ങാറുള്ളത്. എന്നാല്‍ രണ്ട് പേര്‍ക്കും തുല്യപ്രാധാന്യമാണ് ഇക്കാര്യത്തില്‍. അക്കാര്യത്തെക്കുറിച്ച് എന്തുകൊണ്ടാണ് എല്ലാവരും മനസ്സിലാക്കാത്തതെന്നും താരം ചോദിക്കുന്നു. അടുത്തിടെയാണ് താരം വിവാഹിതയായത്.
സ്നേഹിക്കപ്പെടാന്‍ അര്‍ഹതയില്ല
ഒട്ടും സ്നേഹമില്ലാത്തവളാണ് എയ്മിയെന്നായിരുന്നു മറ്റൊരു കാമുകന്റെ ആരോപണം. ഇത് തന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്നും അവര്‍ പറയുന്നു. തന്റെ സാഹചര്യത്തെക്കുറിച്ചോ മാനസികാവസ്ഥയെക്കുറിച്ചോ മനസ്സിലാക്കാതെയാണ് അദ്ദേഹം ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചത്. തന്റെ സ്നേഹത്തിന് എയ്മി അര്‍ഹയല്ലെന്നും അയാല്‍ ആരോപിച്ചിരുന്നു. അതോടെയാണ് താരം ആ ബന്ധം അവസാനിപ്പിച്ചത്.
ഞെട്ടലോടെ ആരാധകര്‍
തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് എയ്മി ഷൂമര്‍ തുറന്നുപറഞ്ഞത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഫെബ്രുവരിയിലായിരുന്നു താരത്തിന്റെ വിവാഹം. വിവാഹത്തിന് ശേഷം പലരും മുന്പുണ്ടായിരുന്നു പ്രണയ ബന്ധത്തെക്കുറിച്ച് സംസാരിക്കാറില്ല. അക്കാര്യത്തിലും എയ്മി വ്യത്യസ്തയായിരിക്കുകയാണ്.
വീഡിയോ വൈറലാവുന്നു
എയ്മിയുടെ തുറന്നുപറച്ചിലുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സിനിമാപ്രവര്‍ത്തകരും ആരാധകരുമെല്ലാം താരത്തിന്റെ തുറന്നുപറച്ചിലില്‍ ആകെ അത്ഭുതപ്പെട്ടിരിക്കുകയാണ്. കിഡ്നി ഇന്‍ഫക്ഷനെത്തുടര്‍ന്ന് താനിപ്പോള്‍ ആശുപത്രിയിലാണെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.
വീഡിയോ കാണൂ
എയ്മി ഷൂമര്‍ പറയുന്നത് കാണൂ
മറ്റൊരു വീഡിയോ കൂടി
മറ്റൊരു വീഡിയോ കൂടി
-
തുടക്കക്കാരാകുമ്പോൾ ഉപയോഗിക്കാൻ ശ്രമിക്കും; സ്ഥാനത്തെത്തുമ്പോൾ മാറ്റം; കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നടി
-
ആദ്യം ക്ലാരിറ്റി വരുത്തേണ്ടത് പുറത്തെ ബന്ധത്തിൽ; നിങ്ങളുടെ നാടകത്തിൽ അയാൾക്ക് എന്താണ് റോൾ?; ചർച്ച
-
'ഇരുപത്തിനാലുകാരന് ഇത്രയും പക്വതയോയെന്ന് ചിന്തിച്ചു... അന്ന് മുതൽ രാജുവേട്ടന്റെ ഫാനായതാണ് ഞാൻ'; ധ്യാൻ