ആ വേര്‍പിരിയല്‍ വല്ലാതെ തളര്‍ത്തി! വിവാഹമോചനത്തെക്കുറിച്ച് നടിയുടെ വെളിപ്പെടുത്തല്‍!
ഹോളിവുഡില്‍ ഒരുകാലത്ത് ഹോട്ട് സ്റ്റാര്‍ കപ്പിള്‍സായി തിളങ്ങിയവരാണ് ആഞ്ജലീന ജോളിയും ബ്രാഡ്പിറ്റും. സിനിമയ്ക്കപ്പുറത്ത് ജീവിതത്തിലും ഇവര്‍ ഒരുമിച്ചപ്പോള്‍ ആരാധകരും സന്തോഷിച്ചിരുന്നു. സന്തോഷകരമായി മുന്നേറുന്നതിനിടയിലാണ് വിവാഹമോചനത്തെക്കുറിച്ച് വ്യക്തമാക്കി ഇരുവരും എത്തിയത്. 9 വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. മക്കളുടെ കാര്യങ്ങള്‍ക്കായി ഇവര്‍ ഒരുമിച്ചെത്താറുണ്ട്. 2016ലായിരുന്നു ഇരുവരും വിവാഹമോചനത്തെക്കുറിച്ച് വ്യക്തമാക്കിയത്.
ജീവിതത്തില്‍ ഏറെ വേദനിച്ച കാര്യത്തെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായി എത്തിയിരിക്കുകയാണ് ആഞ്ജലീന ജോളി ഇപ്പോള്‍. ഫ്രഞ്ച് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. ബ്രാഡ്പിറ്റുമായുള്ള വിവാഹമോചനം നടക്കുന്ന സമയത്ത് ജീവിതത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന കാര്യത്തെക്കുറിച്ച് തനിക്ക് ധാരണയില്ലായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. മാറ്റത്തിന്‍രെ പാതയിലാണ് താനെന്ന കാര്യത്തെക്കുറിച്ച് മാത്രമേ അന്ന് അറിയുമായിരുന്നുള്ളൂ. തനിക്ക് തന്നെത്തന്നെ നഷ്ടമായ നാളുകളായിരുന്നു അന്നത്തേതെന്നും താരം ഓര്‍ത്തെടുക്കുന്നു.

വല്ലാത്തൊരു അവസ്ഥയായിരുന്നു അവസ്ഥ. തന്നെക്കുറിച്ച് സ്വയം തിരിച്ചറിയാന്‍ പോലും കഴിഞ്ഞിരുന്നില്ല. പുറമേ അത് പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും ആകെ വല്ലാതായിരുന്നു ആ സമയത്ത്. ആ സമയത്ത് ചില ആരോഗ്യപ്രശ്‌നങ്ങളും തന്നെ അലട്ടിയിരുന്നുവെന്നും ആഞ്ജലീന പറയുന്നു. താരത്തിന്റെ അസുഖവും ബ്രാഡ് പിറ്റിന്റെ അമിത മദ്യപാനവുമാണ് ഇവരുടെ ജീവിതത്തിന് വിള്ളല്‍ വീഴ്ത്തിയതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ആ സമയത്ത് പ്രചരിച്ചിരുന്നത്.


Click it and Unblock the Notifications











