സ്വര്‍ണ്ണച്ചായം പൂശി ആഞ്ചലീന പൂര്‍ണ്ണനഗ്നയാവുന്നു
തന്റെ ഏറ്റവും പുതിയ ചിത്രത്തില്‍ പൂര്‍ണ്ണനഗ്നയായി പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് ആരോധകരോട് ആഞ്ചലീനാ ജോളിയുടെ അറിയിപ്പ്. ബീയോവുള്‍ഫ് എന്ന ആനിമേഷന്‍ ചിത്രത്തിലാണ് പരിപൂര്‍ണ്ണനഗ്നയായി ആഞ്ചലീനയെത്തുന്നത്.
ദുഷ്ടജീവിയായ 'ഗ്രെന്‍ണ്ടല്‍' എന്ന് കഥാപാത്രത്തിന്റെ അമ്മവേഷമാണ് ആഞ്ചലീനയ്‌ക്ക് ചിത്രത്തിലുളളത്. പുരാണ ക്ലാസികായ 'ബീയോവുള്‍ഫി'ന്റെ ചലചിത്രാവിഷ്‌കരണമാണ് അതേ പേരിട്ട ഈ ആനിമേഷന്‍ ചിത്രം.
ചിത്രത്തില്‍ ഒരു തടാകത്തില്‍ നിന്ന് ആഞ്ചലീന ഉയര്‍ത്തെഴുന്നേല്‍ക്കുന്ന രംഗമുണ്ട്. അതിലാണ് വെറും സ്വര്‍ണ്ണച്ചായമടിച്ച് പൂര്‍ണ്ണനഗ്നയായി ആഞ്ചലീന പ്രത്യക്ഷപ്പെടുന്നത്.
ആഞ്ചലീനയുടെ ദുഷ്ടനായ മകനായി റേ വിന്‍സ്റ്റണും ഹോര്‍ത്ത്‌ഗര്‍ രാജാവായി സര്‍ ആന്റണി ഹോപ്‌കിന്‍സും വേഷമിടുന്നു. നവംബറില്‍ ചിത്രം തിയ്യറ്ററുകളില്‍ എത്തുമെന്നാണ് അറിയിപ്പ്.


Click it and Unblock the Notifications