»   » എന്നെന്നും ഒരു കുടുംബമായിരിക്കുമെന്ന് ബ്രാഡ് പിറ്റുമായുള്ള കുടുംബ ജീവിതത്തെക്കുറിച്ച് ആഞ്ജലീന ജോളി

എന്നെന്നും ഒരു കുടുംബമായിരിക്കുമെന്ന് ബ്രാഡ് പിറ്റുമായുള്ള കുടുംബ ജീവിതത്തെക്കുറിച്ച് ആഞ്ജലീന ജോളി

Posted By: Ambili
Subscribe to Filmibeat Malayalam

ഹോളിവുഡിലെ താരദമ്പതികളായിരുന്നു ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും. താരദമ്പതികളുടെ കുടുംബജീവിതം പല കാരണങ്ങള്‍ വഴി മുറിഞ്ഞു പോയിരുന്നു. അതിനിടയില്‍ ഇരുവരും കഴിഞ്ഞ വര്‍ഷം വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ ഒന്നിച്ചാണെന്നും അന്നും ഇന്നും ഒരു കുടുംബം തന്നെയാണെന്നും പറഞ്ഞ് ആഞ്ജലീന രംഗത്തെത്തിയിരിക്കുകയാണ്.

angelina-jolie-brad-pitt

കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ആദ്യമായിട്ടാണ് താരം വേര്‍പിരിയലിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചത്. അതിനിടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. അതൊരു മോശം സമയമായിരുന്നു. അതിനാല്‍ അതുമായി ബന്ധപ്പെട്ട് എനിക്ക് കൂടുതലൊന്നും സംസാരിക്കാനില്ലെന്നും അതിനെകുറിച്ച് പറയുന്നത് വളരെ വിഷമമാണെന്നും താരം പറയുന്നു. താന്‍ ആ സമയം മറന്നു. ഇനി കരിയറിലും കുട്ടികളുടെ കാര്യത്തിലും മാത്രമായിരിക്കും ശ്രദ്ധ ചെലുത്തുകയെന്നും താരം പറയുന്നു.

പലരും ഇത്തരം അവസ്ഥ തരണം ചെയ്തിട്ടാണ് മുന്നോട്ട് പോവുന്നതെന്നും എന്റെ സര്‍വ്വവും എന്റെ കുടുംബം മാത്രമാണെന്നും ആഞ്ജലീന ആവര്‍ത്തിക്കുന്നു. എന്റെ കരുതല്‍ മുന്നോട്ടുള്ള വഴികള്‍ കണ്ടെത്തി തരുന്നുണ്ടെന്നും ഞങ്ങളുടെ കുടുംബം മുമ്പത്തേതിനേക്കാള്‍ ഉറപ്പുള്ളതായിട്ടാണ് തോന്നുന്നതെന്നും ആഞ്ജലീന പറയുന്നു.

English summary
Angelina Jolie opens up regarding her relationship with Brad Pitt says “we are a family and we will always be a family.”
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam