അച്ഛന്റെയും അമ്മയുടേയും ചിത്രത്തില്‍ പ്രൊഡക്ഷന്‍ അസിസ്റ്റായി മകന്‍
സിനിമയില്‍ മക്കള്‍ യുഗമാണല്ലോ ഇപ്പോള്‍. ബോളിവുഡിലായാലും കോളിവുഡിലായാലും ഇനി ഹോളിവുഡിലായാലും അതിന് മാറ്റമൊന്നുമില്ല. ഹോളിവുഡിലെ സൂപ്പര്‍താര ദമ്പതികളായ ആഞ്ചലീനയുടേയും ബ്രാഡ്പിറ്റിന്റെയും മൂത്ത മകനും സിനിമയിലേയ്ക്ക്. അഭിനേതാവായിട്ടല്ല കേട്ടോ. പ്രൊഡക്ഷന്‍ അസിസ്റ്റന്റിന്റെ വേഷത്തില്‍.
താര ദമ്പതികളുടെ മൂത്ത മകനായ മഡോക്‌സാണ് സിനിമയിലേയ്ക്ക് അരങ്ങേറുന്നത്. 13 കാരനായ മഡോക്‌സിന്റെ സിനിമ അരങ്ങേറ്റത്തെ ഏറെ പ്രാധാന്യത്തോടെയാണ് ചലച്ചിത്രലോകം നോക്കി കാണുന്നത്. ആഞാചലീനയും ബ്രാഡ്പിറ്റും പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ബൈ ദി സീ എന്ന ചിത്രത്തിലാണ് പ്രൊഡക്ഷന്‍ അസിസ്റ്റന്റായി മകന്‍ അരങ്ങേറുന്നത്.

ചുരുക്കത്തില്‍ സ്വന്തം കുടുംബത്തിലെ ഒരു ചിത്രത്തില്‍ തന്നെയാണ് മഡോക്‌സിന്റെ അരങ്ങേറ്റം. എന്നാല്‍ മഡോക്‌സിന്‍രെ അരങ്ങേറ്റത്തെപ്പറ്റി ആഞ്ചലീനയോ ബ്രാഡ്പിറ്റോ ഇതുവരെയും പ്രതികരിച്ചിട്ടില്ല. എന്തായാലും കൂടുതല്‍ താരപുത്രന്മാരും പുത്രിമാരും ഹോളിവുഡിലും ഭാഗ്യം പരീക്ഷിയ്ക്കാനിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


Click it and Unblock the Notifications











