ആഞ്ജലീനയും വെന്‍റ്വെര്‍ത്തും ഹോട്ടസ്റ്റ്
ഹോളീവുഡ് ആരാധകരുടെ മനോനില മാറിമറിയുന്നതെപ്പോഴാണെന്ന് പറയാന്‍ കഴിയില്ല. ചിലപ്പോള്‍ ലിന്‍ഡ്സേ ലോഹന്‍ ആണ് ഏറ്റവും ഹോട്ടെസ്റ്റ് എന്നാണ് അഭിപ്രായമെങ്കില്‍ ദിവസങ്ങള്‍ക്കകം അവര്‍ ആ സ്ഥാനം കാര്‍ദാഷിയാന് നല്‍കും, ഇതാണ് ഹോളിവുഡിലെ കഥ.
ഇപ്പോള്‍ ഹൃദയമിടിപ്പ് കൂട്ടുന്നതാരം ആരാണെന്ന ചോദ്യത്തിന് ആരാധകര്‍ ഒന്നടങ്കം ചൂണ്ടിക്കാട്ടിയത് ആഞ്ജലീന ജോളിയെയാണ്. സമാനതകളില്ലാത്തത്രയും ഹോട്ടസ്റ്റാണ് ജോളിയെന്നാണ് ആരാധകര്‍ പറയുന്നത്.
അമേരിക്കയിലെ വിനോദ ആഴ്ചപ്പതിപ്പായ എന്‍ടര്‍ടൈന്‍മെന്‍റ് കഴിഞ്ഞയാഴ്ച പുറത്തു വിട്ട പട്ടികയിലാണ് ഈ നക്ഷത്രക്കണ്ണുകളുള്ള സുന്ദരി ഒന്നാം സ്ഥാനത്തെത്തിയത്. ആഴ്ചപ്പതിപ്പ് അവരുടെ ഓണ്‍ലൈന്‍ പോര്‍ട്ടലായ ഇ ഡബ്ല്യൂ ഡോട്ട് കോമിനൊപ്പം സംഘടിപ്പിച്ച പോളില്‍ 20 ശതമാനം വോട്ടും അഞ്ജലീനയ്ക്കായിരുന്നു.
സ്വപ്നറാണി മര്‍ലിന്‍ മണ്‍റോയേയും യുവ നടി ജസീക്കാ ആല്‍ബയേയും മോണിക്കാ ബലൂച്ചിയേയുമെല്ലാം ജോളി പരാജയപ്പെടുത്തി. റാക്വല്‍ വെല്‍ക്കും ജസീക്കാ ആല്‍ബയും ആണ് ജോളി കഴിഞ്ഞാല്‍ പിന്നത്തെ ഏറ്റവും ഹോട്ടികള്‍. ഹോട്ടെസ്റ്റ് സുന്ദരികളില്‍ നാലും അഞ്ചും സ്ഥാനത്ത് മര്‍ലിന്‍ മണ്‍റോയും മോണിക്കാ ബലൂച്ചിയുമാണ്.
അതേ സമയം പുരുഷന്‍മാരില്‍ ഏറ്റവും ചൂടന്‍താരമായി തിരഞ്ഞെടുത്തത് മുന്നിലെത്തിയതാകട്ടെ മുപ്പത്തിനാലുകാരനായ വെന്‍റ്വര്‍ത്ത് മില്ലറെയാണ്. സര്‍വ്വേയില്‍ ഈ അമേരിക്കന്‍ നടന്‍ 13 ശതമാനം വോട്ടാണ് നേടിയത്.
രണ്ടാം സ്ഥാനത്ത് ക്രിസ്ത്യന്‍ ബാലേയും മൂന്നാമത് ജോഷ് ഹോളോവേയും ഉള്‍പ്പെട്ടു. പോള്‍ നൌമാനും ജെറേണ്ട് ബട്‌ളറുമാണ് നാലും അഞ്ചും സ്ഥാനത്ത്.


Click it and Unblock the Notifications