»   » വേര്‍പിരിഞ്ഞ ഭര്‍ത്താവ് മറ്റൊരു ബന്ധത്തിന് ഒരുങ്ങുന്നു! നടിയുടെ ഹൃദയം തകര്‍ത്ത് മുന്‍ ഭര്‍ത്താവ്!!!

വേര്‍പിരിഞ്ഞ ഭര്‍ത്താവ് മറ്റൊരു ബന്ധത്തിന് ഒരുങ്ങുന്നു! നടിയുടെ ഹൃദയം തകര്‍ത്ത് മുന്‍ ഭര്‍ത്താവ്!!!

By: Teresa John
Subscribe to Filmibeat Malayalam

ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും ഹോളിവുഡിലെ പ്രിയ താരദമ്പതികളായിരുന്നു. കുടുംബജീവിതം സുഖകരമില്ലാതെയായതോടെ ഇടയ്ക്ക് വെച്ച് ഇരുവരും വേര്‍പിരിയുകയായിരുന്നു. കുട്ടികള്‍ക്ക് വേണ്ടി ജീവിക്കാന്‍ താരങ്ങള്‍ തയ്യാറായിരുന്നെങ്കിലും ബ്രാഡ് പിറ്റ് വീണ്ടും മറ്റൊരു ബന്ധത്തിന് തയ്യാറെടുക്കുകയാണ്.

വില്ലന്‍ പരിവേഷങ്ങളിലുടെ സിനിമയിലെത്തി! ഹോളിവുഡിനെ തോല്‍പ്പിക്കുന്ന ശരീരവുമായി ഒരു നടന്‍!!!

വേര്‍പിരിഞ്ഞതാണെങ്കിലും ബ്രാഡ് പിറ്റിനോടുള്ള ബന്ധത്തില്‍ ആഞ്ജലീനയ്ക്ക് മാറ്റം ഒന്നും വന്നിരുന്നില്ല. എന്നാല്‍ അദ്ദേഹം മറ്റൊരു ബന്ധത്തിന് തയ്യാറെടുക്കാന്‍ പോവുകയാണെന്നുള്ള തീരുമാനത്തില്‍ ഹൃദയം തകര്‍ന്നിരിക്കുകയാണ് ആഞ്ജലീന.

ആഞ്ജലീനയും ബ്രാഡ് പിറ്റ്

ഹോളിവുഡിലെ പ്രമുഖ താര ദമ്പതിമാരായിരുന്നു ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും. 2014 വിവാഹിതരായ ഇരുവരും രണ്ടു വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം വേര്‍പിരിയുകയായിരുന്നു.

പുതിയ ജീവിതം തേടി ബ്രാഡ്

ആഞ്ജലീനയുമായി ഉണ്ടായിരുന്ന ബന്ധം അവസാനിച്ചതോടെ ബ്രാഡ് പുതിയൊരു ജീവിതത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. എന്നാല്‍ ഇതില്‍ തീരെ അതൃപ്തിയുള്ള ആഞ്ജലീനയ്ക്ക് ബ്രാഡ് പുതിയ ജീവിതം ആരംഭിക്കാന്‍ പോവുന്ന എന്ന വാര്‍ത്ത ഹൃദയം തകര്‍ത്തു കളഞ്ഞ അവസ്ഥയിലായിരിക്കുകയാണ്.

ആഞ്ജലീനയുടെ മൂന്നാമത്തെ ബന്ധം

ബ്രാഡ് പിറ്റ് ആഞ്ജലീനയുടെ മൂന്നാമത്തെ ഭര്‍ത്താവാണ്. നടി ആദ്യം ജോണി ലീ മില്ലര്‍ എന്ന ടെലിവിഷന്‍, തിയറ്റര്‍ നടനെയാണ് വിവാഹം ചെയ്തത്. 1996 ല്‍ വിവാഹിതരായ ഇരുവരും 2000 ല്‍ വേര്‍പിരിയുകയായിരുന്നു. ശേഷം ആ വര്‍ഷം തന്നെ ബില്ലി ബോബ് തോണ്‍ടണ്‍ എന്ന നടനെയും ആഞ്ജലീന വിവാഹം ചെയ്തു. എന്നാല്‍ മൂന്നു വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഇവരും വേര്‍പിരിയുകയായിരുന്നു. അതിന് ശേഷമാണ് ബ്രാഡ് പിറ്റുമായി നടി വിവാഹം കഴിക്കുന്നത്.

ബന്ധം അവസാനിപ്പിച്ചത് ഹൃദയം തകര്‍ത്തിരുന്നു

മൂന്ന് ദാമ്പത്യ ബന്ധങ്ങള്‍ക്കും ആയുസില്ലാതെ പോയതോടെ നടി തകര്‍ന്ന് പോയിരുന്നു. മറ്റ് ബന്ധത്തെക്കാള്‍ ബ്രാഡിനോട് ആത്മാര്‍ത്ഥമായ സ്‌നേഹം നടിക്കുണ്ടായിരുന്നു. വേര്‍പിരിഞ്ഞെങ്കിലും അദ്ദേഹം മറ്റൊരാളുമായി ബന്ധം തുടരുന്നതിന് നടിക്ക് തീരെ താല്‍പര്യമില്ലാതെയായിരിക്കുകയാണ്.

ആറ് മക്കള്‍

മക്കള്‍ക്ക് വേണ്ടി ജീവിതം മാറ്റി വെക്കാന്‍ ശ്രമിക്കുന്നയാളാണ് ആഞ്ജലീന. മഡോക്‌സ്, പാക്‌സ്, സഹേറ, ഷിലേഗ്, നോക്‌സ്, വിവിയന്‍ എന്നിങ്ങനെ ഇവര്‍ക്ക് ആറ് മക്കളാണ്. മൂന്ന് പേരെ ദത്തെടുത്തും നടി എല്ലാവര്‍ക്കും മാതൃകയാവുകയായിരുന്നു.

English summary
Angelina Jolie still heartbroken, Brad Pitt ready to date again

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam