നാലുപേര്‍ക്കൊപ്പം കിടന്നു, മൂന്നിനെയും കെട്ടി
പാഞ്ചാലിയല്ല ആഞ്ജലീനാ ജൂലി. പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നാഞ്ചാലിയെന്ന് വിളിക്കുന്നത് വ്യാകരണ വിശാരദന്മാര്‍ പൊറുക്കുമോ എന്തോ?
ഇതുവരെ നാലു പുരുഷന്മാര്‍ക്കൊപ്പമേ താന്‍ സെക്സിലേര്‍പ്പെട്ടിട്ടുളളൂവെന്നാണ് ഹോളിവുഡ് സുന്ദരി തുറന്നു പറയുന്നത്. നിലവിലുളള ഭര്‍ത്താവ് ബ്രാഡ് പിറ്റടക്കമാണ് ഈ നാലുപേര്‍.
മറ്റു മൂന്നുപേരില്‍ രണ്ടുപേരും ആഞ്ജലീനായുടെ മുന്‍ഭര്‍ത്താക്കന്മാരാണ്. ആദ്യ ഭര്‍ത്താവ് ബില്ലി ബോബ്, നമ്പര്‍ ടു ജോണി ലീ മില്ലര്‍. മൂന്നാമന്റെ കാര്യം ആഞ്ജലീനയ്ക്കും വലിയ പിടിയില്ല. അനിവാര്യവും ഒഴിവാക്കാനാവാത്തതുമായ ഏതോ സാഹചര്യത്തില്‍ നടന്നതിനാലാവാം, പുളളിക്കാരന്റെ പേര് സുന്ദരിക്ക് ഓര്‍മ്മയില്ല.
കോസ്മോ പോളിറ്റന്‍ മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് താരസുന്ദരിയുടെ തുറന്നുപറച്ചില്‍. നാലുപേര്‍ക്കൊപ്പം കിടക്ക പങ്കിടുകയും അവരില്‍ മൂന്നുപേരെയും വിവാഹം കഴിക്കുകയും ചെയ്ത വേറെയാരുണ്ട് എന്ന് ആഞ്ജലീന ചോദിക്കുമ്പോള്‍ നാമെന്തിന് തര്‍ക്കിക്കണം.
നാലെങ്കില്‍ നാല്.


Click it and Unblock the Notifications