»   » നടന്‍ അനില്‍ കപൂര്‍ ഹോളിവുഡ് ചിത്രത്തില്‍

നടന്‍ അനില്‍ കപൂര്‍ ഹോളിവുഡ് ചിത്രത്തില്‍

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡില്‍ നിന്ന് ഒട്ടേറെ നടീനടന്മാര്‍ ഹോളിവുഡിലെത്തിയിട്ടുണ്ട്. പ്രിയങ്ക ചോപ്രയും ദീപിക പദുകോണും വരെ എത്തി നില്‍ക്കുകയാണ് താരങ്ങളുടെ ഹോളിവുഡ് അരങ്ങേററങ്ങളുടെ പട്ടിക. ഇരുവരുടെയും ഹോളിവുഡ് ചിത്രങ്ങള്‍ റീലീസ് ചെയ്യാനിരിക്കുകയാണ്.

എന്നാല്‍ നടന്‍ അനില്‍ കപൂറും ഹോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്താനുളള ഒരുക്കത്തിലാണ്. അനില്‍ കപൂറിന്റെ രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണ് അണിയറയിലൊരുങ്ങുന്നത്. സയന്‍സ് ഫിക്ഷന്‍ നോവലായ ദി ബുക്ക് ഓഫ് സ്‌ടേയ്ഞ്ച് ന്യൂ തിങ്‌സിനെ ആസ്പദമാക്കിയുള്ള ചിത്രത്തിലാണ് അനില്‍ കപൂര്‍ പ്രധാന വേഷത്തിലെത്തുന്നത്.

Read more: റഹ്മാന്റെയും ഭാമയുടെയും മറുപടി എന്താണെന്നറിയാം..ട്രെയിലര്‍ കാണൂ

anil-kapoor-to-star-

ഹാലേ ജോയല്‍ ഓസ്‌മെന്റ്,റിച്ചാര്‍ഡ് മാഡെന്‍ തുടങ്ങിയ ഹോളിവുഡ് നടന്മാരാണ് ചിത്രത്തില്‍ താരങ്ങളായെത്തുന്നത്. കെവിന്‍ മെക് ഡൊണാള്‍ഡ് സംവിധാനം ചെയ്യുന്ന ചിത്രം കോളനി സ്ഥാപിക്കുന്നതിനായി ബഹിരാകാശത്തിലേക്ക് അയക്കുന്ന ഒരു പുരോഹിതന്റെ കഥയാണ്.

മാറ്റ് ചാര്‍മാനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. മിഷ്യന്‍ ഇംപോസിബിള്‍: ഗോസ്റ്റ് പ്രോട്ടോകോള്‍ എന്ന ഹോളിവുഡ് ചിത്രത്തില്‍ ഇതിനു മുന്‍പ് അനില്‍കപൂര്‍ അഭിനയിച്ചിരുന്നു. എന്നാല്‍ ചിത്രത്തില്‍ നടന്റെ വേഷം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി.

English summary
Anil Kapoor has been cast in the upcoming drama based on the sci-fi novel, The Book Of Strange New Things.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam