ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായി ഹൊറര്‍ ത്രില്ലര്‍ അനബെല്ല കംസ് ഹോം ട്രെയിലര്‍! വീഡിയോ കാണാം
ഹോളിവുഡ് സിനിമാ പ്രേമികള്‍ ഏറ്റെടുത്ത ചിത്രങ്ങളിലൊന്നാണ് അനബെല്ല സീരിസ്. ഹൊറര്‍ ത്രില്ലര്‍ ചിത്രം തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയവും നേടിയിരുന്നു. ഇപ്പോഴിതാ അനബെല്ലാ സീരിസിലെ മൂന്നാമത്തെ ചിത്രവും എത്തുകയാണ്. അനബെല്ല കംമ്‌സ് ഹോം എന്നാണ് പുതിയ സിനിമയുടെ പേര്. ചിത്രത്തിന്റെ ത്രില്ലടിപ്പിക്കുന്ന ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.
ആകാംക്ഷയുണര്‍ത്തുന്ന രംഗങ്ങളാണ് സിനിമയുടെ ട്രെയിലറില്‍ അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കണ്‍ജറിംഗ് യൂണിവേഴ്‌സിലെ ഏഴാമത്തെ സിനിമ കൂടിയാണ് അനബെല്ലാ കംസ് ഹോം.

ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലര്‍ ഇതിനോടകം ഒരു മില്യണിലധികം ആളുകള്‍ കണ്ടുകഴിഞ്ഞിട്ടുണ്ട്. ഗാരി ഡൗബെര്‍മാനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
മാഡിസണ്‍ ഐസ്മാന്‍, മകെന്ന ഗ്രേസ്, വേര ഫര്‍മിഗ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രേതബാധ അടങ്ങിയ അനബെല്ല പാവ ഉള്‍പ്പെടെ 12 പ്രേതങ്ങള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ കയറുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ


Click it and Unblock the Notifications