പ്രേക്ഷകരെ ഭീതിലാഴ്ത്തി വീണ്ടും അനബെല്ല!! അനബെല്ല കംസ് ഹോം... ട്രെയിലർ പുറത്ത്
പ്രേക്ഷകരെ ഒന്നടങ്കം ഭീതിയുടെ മുൾമുനയിൽ നിർത്തിയ ചിത്രമായിരുന്നു അനബെല്ല. ചിത്രത്തിന്റെ പുറത്തു വന്ന സീരസികളെല്ലാം പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടിയിരുന്നു. ഇപ്പോഴിത വീണ്ടും അനബെല്ല ഫാമിലിൽ നിന്നു പുതിയ ചിത്രമെത്തുന്നു. അനബെല്ല കംസ് ഹോം എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്.

അനബെല്ല സീരിസിലെ മൂന്നാമത്തെ ചിത്രവും കേൺജറിങിന്റെ ഏഴാമത്തെ സീരിസുമാണ് അനബെല്ല കംസ് ഹോം. അന്നബെല്ലെ, ദ് നൺ ചിത്രങ്ങളുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്ന ഗാരി ഡൗബെർമാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹം സംവിധാനം ചെയ്യുന്ന ആദ്യം ചിത്രം കൂടിയാണിത്.
ചിത്രത്തിലെ ആദ്യ സീരിസുകളിൽ അഭിനയിച്ച താരങ്ങൾ മൂന്നാം ഭാഗത്തും എത്തുന്നുണ്ട്. മാഡിസൻ ഐസ്മാൻ, മകെന്ന ഗ്രേസ്, വേര ഫർമിഗ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ജൂൺ 28 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.


Click it and Unblock the Notifications