എല്ലാത്തിനും വിശദീകരണം നൽകുക ബുദ്ധിമുട്ടാണ്; ഗര്‍ഭിണിയാണോയെന്ന ചോദ്യത്തിന് അനുഷ്‌കയുടെ മറുപടി
നാല് വർഷത്തെ നിീണ്ട പ്രണയത്തിനു ശേഷമാണ് നടി അനുഷ്ക ശർമയും ക്രിക്കറ്റ് താരം വിരാട് കോലിയും വിവാഹിതരായത് . ഇവരുടെ പിണക്കവും ഇണക്കവുമൊല്ലാം ആരാധകർ ആഘോഷമാക്കിയിരുന്നു. 2017 ഡിസംബർ 11 നാണ് ഇരുവരും വിവാഹിതരാവുന്നത്. അനുഷ്കയും കോലിയും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്.

ജീവിതത്തിലെ ചെറിയ സന്തോഷം പോലും ഇവർ ആരാധകരുമായി പങ്കുവെച്ചിരുന്നു . കഴിഞ്ഞ കുറച്ചു നാളുകളായി അനുഷ്ക ശർമ ഗർഭിണിയാണെന്നുള്ള വാർത്ത പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഈ വാര്‍ത്തയോട് പ്രതികരിച്ചിരിക്കുകയാണ് അനുഷ്‌ക ശര്‍മ്മ. എല്ലാത്തിനും ഒരു വിശദീകരണം നൽകുക എന്നത് വളരെ ബുദ്ധിമുട്ടുള്ള സംഗതിയാണ്. ഇത്തരത്തിലുള്ള വിഷയങ്ങളിൽ വിശദീകരണം ആവശ്യമില്ലെന്ന് അനുഷ്ക പറഞ്ഞു.
ഒരു നടി വിവാഹിതയായാല്‍ അടുത്തഘട്ടം ആള്‍ക്കാര്‍ സംസാരിക്കുക അവൾ ഗർഭിണിയാകുന്നതിനെ കുറിച്ചാണ്. ഇത് മര്യാദയല്ല. ഓരോ ആള്‍ക്കാരെയും അവരുടെ ജീവിതം ജീവിക്കാന്‍ അനുവദിക്കൂ. തോക്കില്‍ കയറി വെടിവയ്‌ക്കേണ്ട ആവശ്യമെന്താണ്. എല്ലാത്തിനും വിശദീകരണം തരേണ്ടിവരുന്നത് ബുദ്ധിമുട്ടാണ്. ഞാന്‍ എന്തിനാണ് വിശദീകരിക്കുന്നത്- അനുഷ്‌ക ശര്‍മ്മ പറയുന്നു. തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെയാണ് താന്‍ വിവാഹം ചെയ്തത് എന്നും അനുഷ്‌ക ശര്‍മ്മ പറയുന്നു.


Click it and Unblock the Notifications











