ആകാംക്ഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രം അക്വാമാന്‍2 ന്റെ റിലീസ് തീയതി പുറത്തുവിട്ടു! കാണൂ!
ഹോളിവുഡ് സിനിമകളേയും നെഞ്ചേറ്റുന്ന പാരമ്പര്യമുണ്ട് മലയാളിക്ക്. മികച്ച സ്വീകാര്യതയാണ് കേരളത്തില്‍ നിന്നും ലഭിക്കുന്നത്. സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ബോക്‌സോഫീസില്‍ നിറഞ്ഞോടിയ അക്വാമാന് രണ്ടാം ഭാഗം വരുന്നുവെന്നുള്ള വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സ്രഷ്ടാവായ ജെയിംസ് വാനാണ് അക്വാമാന്റെ ആദ്യഭാഗം ഒരുക്കിയത്.
അക്വാമാന്റെ രണ്ടാം ഭാഗം 2022 ഡിസംബര്‍ 16 ന് പുറത്തിറങ്ങുമെന്നുള്ള വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ക്രിസ്മസ് റിലീസായാണ് ചിത്രമെത്തുന്നത്. ഡേവിഡ് ലെസ്ലി ജോണ്‍സണ്‍ ഗോള്‍ഡ്രിക്കാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. സിനിമയുടെ താരനിര്‍ണ്ണയത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ജയിംസ് വാനും പീറ്റര്‍ സ്ഫ്വാനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. അക്വാമാന്‍ സീരീസ് വായിച്ചതിന് പിന്നാലെയായാണ് ജോണ്‍സണ്‍ സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. 3 വര്‍ഷമെടുത്താണ് അദ്ദേഹം ആദ്യഭാഗത്തിന്‍രെ തിരക്കഥ പൂര്‍ത്തിയാക്കിയത്.

സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി മാറിയ അക്വാമാന്റെ രണ്ടാം പതിപ്പിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയുടെ അണിയറപ്രവര്‍ത്തകരെക്കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി അവര്‍ കാത്തിരിക്കുന്നുണ്ട്. ബോക്‌സോഫീസ് തൂത്തുവാരിയ ആദ്യഭാഗത്തെപ്പോലെ തന്നെയായിരിക്കുമോ രണ്ടാം ഭാഗമെന്നറിയാന്‍ ഇനിയുമേറെ കാത്തിരിക്കണം.


Click it and Unblock the Notifications