»   » നഗ്നയായി അഭിനയിക്കാന്‍ നിര്‍ബന്ധിച്ചത് അമ്മ, 12ാം വയസില്‍ അതും ആവശ്യപ്പെട്ടെന്ന് 19കാരി നടി..?

നഗ്നയായി അഭിനയിക്കാന്‍ നിര്‍ബന്ധിച്ചത് അമ്മ, 12ാം വയസില്‍ അതും ആവശ്യപ്പെട്ടെന്ന് 19കാരി നടി..?

Posted By: Karthi
Subscribe to Filmibeat Malayalam

താരങ്ങളായി ശ്രദ്ധിക്കപ്പെട്ട് കഴിഞ്ഞാല്‍ തങ്ങളുടെ കരിയറിലെ മോശം അനുഭവങ്ങള്‍ നടിമാര്‍ തുറന്ന് പറയുന്നത് ഇപ്പോള്‍ അത്ര പുതുമയുള്ള കാര്യമൊന്നും അല്ല. പലപ്പോഴും തങ്ങളുടെ വിജയത്തിന് പിന്നിലെ കുടുംബത്തിന്റെ സാന്നിദ്ധ്യത്തേക്കുറിച്ച് താരങ്ങള്‍ വാചാലരാകാറുമുണ്ട്. എന്നാല്‍ ഒരു അഭിമുഖത്തില്‍ തന്റെ അമ്മയ്‌ക്കെതിരെ ശക്തമായ ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് ഹോളിവുഡ് നടിയും ഗായികയും മോഡുമായ ഏരിയല്‍ വിന്റര്‍.

സിനിമകള്‍ എത്രയായിട്ടും മമ്മൂട്ടിക്ക് മതിയാകുന്നില്ല... പുതിയ സിനിമ 'ഡബിള്‍സ്' സംവിധായകനൊപ്പം!

രാമലീല ബഹിഷ്‌കരിക്കണോ, പിന്തുണയ്ക്കണോ? പിന്തുണയ്ക്കുന്നവരോട് ഒരേ ഒരു ചോദ്യം... വൈറലാകുന്നു ഈ ചര്‍ച്ച!

തന്റെ അമ്മയുടെ ക്രൂരതകളേക്കുറിച്ച് 19 കാരിയായ ഏരിയല്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഞെട്ടലോടെയാണ് സിനിമ ലോകം കേട്ടത്.

കര്‍ക്കശക്കാരിയല്ല ക്രൂരയായ അമ്മ

ബാല്യകാലം ആസ്വദിക്കുവാന്‍ തന്റെ അമ്മ തന്നെ അനുവദിച്ചിട്ടില്ല. കര്‍ക്കശക്കാരിയായിരുന്നില്ല ക്രൂരയായിരുന്നു തന്റെ അമ്മ. കുട്ടിയായിരുന്ന തന്നെ പട്ടിണിക്കിടുമായിരുന്നെന്നും മര്‍ദ്ദിക്കുമായിരുന്നെന്നും ഏരിയല്‍ വിന്റര്‍.

ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടുന്നില്ല

പെണ്‍കുട്ടികളോട് കൂട്ടുകൂടാന്‍ തന്റെ അമ്മ സമ്മതിച്ചിട്ടല്ല. മറ്റുള്ളവരെ പ്രകോടപിപ്പിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രേരിപ്പിച്ചിരുന്നു. ക്രിസ്റ്റല്‍ വര്‍ക്മാന് എന്ന തന്റെ അമ്മയേക്കുറിച്ച് ആലോചിക്കുന്നത് പോലും തനിക്ക് ഇഷ്ടമല്ലെന്ന് താരം അഭിമുഖത്തില്‍ വ്യക്തമാക്കി.

കറുത്ത അധ്യായം

തന്റെ ജീവിതത്തിലെ കറുത്ത അധ്യായമായിരുന്നു അതെന്ന് താരം ഓര്‍ക്കുന്നു. കുട്ടിക്കാലത്ത് തന്നെ മിനിസ്‌കര്‍ട്ടുകള്‍ ധരിക്കാന്‍ പ്രേരിപ്പിച്ചിരുന്നു. അല്പ വസ്ത്ര ധാരിയായ തന്നെ പന്ത്രണ്ടാം വയസിലും 20 പിന്നിട്ടവളാണെന്നാണ് പലരും കരുതിയത്.

ശാരീരിക പീഡനവും

ആ കാലങ്ങളില്‍ മാനസീകമായി മാത്രമല്ല ശാരീരകമായും അമ്മ തന്നെ പീഡിപ്പിച്ചിരുന്നെന്ന് ഏരിയല്‍ വിന്റര്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ മത്സരബുദ്ധിയുള്ളവരാണെന്ന് പറഞ്ഞ് പെണ്‍ സൗഹൃദങ്ങളില്‍ നിന്നും തനിക്ക് വിലക്ക് കല്പിച്ചിരുന്നെന്നും താരം.

നഗ്ന രംഗങ്ങള്‍ക്കും സമ്മതം

പന്ത്രണ്ടാം വയസിലും നഗ്നരംഗങ്ങളില്‍ അഭിനയിക്കണമെന്ന് അറിയിച്ചാലും അമ്മ ആയിരം തവണ സമ്മതം പറഞ്ഞേനെ. ഒരിക്കലും സ്‌നേഹമോ പിന്തുണയോ തന്റെ വീട്ടില്‍ നിന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും ഏരിയല്‍ വിന്‍ര്‍ പറയുന്നു.

ഭക്ഷണത്തിലും നിയന്ത്രണം

തനിക്ക് ആവശ്യത്തിലുള്ള ഭക്ഷണം പോലും തന്റെ അമ്മ തന്നിരുന്നില്ല. പഠിപ്പിക്കാന്‍ വന്നിരുന്ന അധ്യാപകര്‍ കൂടുതല്‍ ഭക്ഷണം വാങ്ങി അമ്മ അറിയാതെ തനിക്ക് തരികയായിരുന്നു പതിവെന്ന് എരിയല്‍ വിന്റര്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

വേദനിപ്പിച്ചവരെ ബഹുമാനിക്കുന്നു

അഭിനയം തുടങ്ങിയതോടെ വിദ്യാഭ്യാസം നിലച്ചു. എങ്കിലും ഇന്നും തന്നെ വേദനപ്പിക്കുന്നവരെ താന്‍ ബഹുമാനിക്കുന്നുണ്ട്. കാരണം അവര്‍ കാരണമാണ് താന്‍ ഇന്നത്തെ താനായി മാറിയത്. കഴിഞ്ഞ് അഞ്ച് കൊല്ലമായി ഏരിയല്‍ അമ്മയുമായി മിണ്ടിയിട്ടില്ല.

അഭിനന്ദന പ്രവാഹം

2012 മുതല്‍ അമ്മയുമായി അകന്ന് കഴിയുന്ന ഏരിയല്‍ സഹോദരി ഷാനെല്ലെയ്‌ക്കൊപ്പമാണ് താമസം. ജീവിതത്തെ സധൈര്യം നേരിട്ട ഈ പത്തൊമ്പതുകാരിക്കിപ്പോള്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും അഭിനന്ദന പ്രവാഹമാണ്.

English summary
Ariel Winter is getting candid about her difficult childhood. In a new interview with The Hollywood Reporter, the Modern Family star recalls growing up with a stage mom, feeling sexualized at a young age and why she decided to go to college.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam