രൺവീറിനു മുൻപേ മറ്റൊരു സൂപ്പർ താരം അച്ഛനാകുന്നു!! റൊമാന്റിക് ചിത്രം പങ്കുെവെച്ച് താരം...
ബോളിവുഡിൽ വീണ്ടും ഒരു സെലിബ്രറ്റി കുഞ്ഞ് പിറവി എടുക്കാൻ പോവുകാണ്. നടൻ അർജുൻ രാംപാലിനും കാമുകി ഗബ്രിയേലയ്ക്കുമാണ് കുഞ്ഞ് പിറക്കാൻ പോകുന്നത്. അർജുൻ തന്നെയാണ് ഈ സന്തോഷ വിവരം തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. നിറവയറുമായുളള ഗബ്രിയേലയുടെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് താരം ഈ സന്തോഷ വർത്തമാനം പങ്കുവെച്ചത്.

നിന്നെ കിട്ടിയതിലും ജീവിതത്തിൽ എല്ലാം വീണ്ടും തുടങ്ങാൻ കഴിഞ്ഞതിലും താൻ ഭാഗ്യവാനാണ് എന്ന് കുറിച്ചു കൊണ്ടാണ് നിറവയറുമായുളള ഗബ്രിയേലിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരം ചിത്രങ്ങൾ പങ്കുവെച്ചത്.
മുൻ മിസ് ഇന്ത്യ മെഹർ ജെസിയയാണ് അർജുന്റെ ആദ്യ ഭാര്യ. 20 വർഷത്തെ ദാമ്പത്യ ബന്ധത്തിനെടുവിൽ കഴിഞ്ഞ വർഷമായിരുന്നു ഇവർ വേർപിരിഞ്ഞത്. ഈ ബന്ധത്തിൽ ഇവർക്ക് രണ്ട് ആൺകുട്ടികളുണ്ട്. നായകനായും വില്ലനായും ബോളിവുഡിൽ ഒരുപോലെ പ്രത്യക്ഷപ്പെട്ട താരമാണ് അർജു റാംപാൽ. ഷാരൂഖ്ഖാൻ ചിത്രമായ ഓംശാന്തി ഒം, രാം വൺ എന്നി ചിത്രങ്ങളിലെ നെഗറ്റീവ് റോൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2017ൽ പുറത്തിറങ്ങിയ ഡാഡിയാണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.


Click it and Unblock the Notifications











