ടെര്‍മിനേറ്ററുമായി ആര്‍ണോള്‍ഡ് ഷ്വാര്‍സ്‌നെഗര്‍ വീണ്ടും! കിടിലന്‍ മേക്കിങ് വീഡിയോ വൈറല്‍! കാണൂ
ഹോളിവുഡ് സിനിമാ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്നാണ് ടെര്‍മിനേറ്റര്‍ സീരിസ്. ഒരിടവേളയ്ക്ക് ശേഷം ടെര്‍മിനേറ്റര്‍ ഫ്രാഞ്ചൈസിയിലെ ആറാമത്തെ ചിത്രം റിലീസിങ്ങിനൊരുങ്ങുകയാണ്. ടെര്‍മിനേറ്റര്‍ ഡാര്‍ക്ക് ഫേറ്റ് സിനിമയുടെ കിടിലന്‍ മേക്കിങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ പുതിയ വീഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് സമുഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.
ആര്‍ണോള്‍ഡ് ഷ്വാര്‍സ്‌നെഗര്‍ വീണ്ടും ടെര്‍മിനേറ്ററില്‍ എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. അതിഥി താരമായിട്ടാണ് ചിത്രത്തില്‍ ഹോളിവുഡ് സൂപ്പര്‍ താരം എത്തുകയെന്ന് അറിയുന്നു. നവംബര്‍ ഒന്നിനാണ് ടെര്‍മിനേറ്റര്‍ ഡാര്‍ക്ക് ഫേറ്റ് ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

ടിം മെല്ലറാണ് ബിഗ് ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡെഡ്പൂളിന് ശേഷം ടിം മില്ലര്‍ സംവിധാനം ചെയ്ത സിനിമ കൂടിയാണിത്. ലിന്‍ഡ ഹാമില്‍ടണ്‍, മക്കെന്‍സി ഡേവിഡ്, ഗബ്രിയല്‍ ലുന, നതാലിയ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടെര്‍മിനേറ്ററിന്റെ ആദ്യ രണ്ട് ഭാഗങ്ങള്‍ സംവിധാനം ചെയ്ത ജെയിംസ് കാമറൂണ്‍ ഇത്തവണ സഹ നിര്‍മ്മാതാവിന്റെ റോളിലാണ് എത്തുന്നത്.


Click it and Unblock the Notifications











