സ്വന്തം വീട് ഉപേക്ഷിച്ച് ഓടിയെന്ന് ആര്‍ണോള്‍ഡ്! കാട്ടുതീയില്‍പ്പെട്ട് ഹോളിവുഡ് താരങ്ങള്‍

By Midhun Raj

ഹോളിവുഡില്‍ നിരവധി ആരാധകരുളള സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് ആര്‍ണോള്‍ഡ് ഷ്വാര്‍സ്‌നെഗര്‍. നിരവധി ആക്ഷന്‍ ചിത്രങ്ങളിലൂടെയാണ് സിനിമാ പ്രേമികളുടെ ഇഷ്ടതാരമായി ആര്‍ണോള്‍ഡ് മാറിയത്. നടന്റെ ടെര്‍മിനേറ്റര്‍ സീരീസ് പോലുളള ചിത്രങ്ങള്‍ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ടെര്‍മിനേറ്റര്‍ പരമ്പരയിലെ ഡാര്‍ക്ക് ഫേറ്റ് എന്ന ചിത്രമാണ് നടന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. ബിഗ് ബഡ്ജറ്റ് ചിത്രത്തിലൂടെ ഹോളിവുഡിലേക്ക് ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് സൂപ്പര്‍താരം. ഇതിനിടെ ആര്‍ണോള്‍ഡിന്റെതായി വന്ന പുതിയ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

യുഎസിലെ ലൊസാഞ്ചല്‍സില്‍

യുഎസിലെ ലൊസാഞ്ചല്‍സില്‍ നാശം വിതച്ച കാട്ടുതീ തങ്ങളുടെ സ്ഥലത്തേക്കും എത്തിയെന്നാണ് നടന്‍ അറിയിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചയൊണ് ആര്‍ണോള്‍ഡ് വീടുപേക്ഷിച്ച് രക്ഷപ്പെട്ടത്. താനിപ്പോള്‍ സുരക്ഷിതനാണെന്നും അപകടസ്ഥലത്ത് ഇപ്പോഴും ആരെങ്കിലും താമസിക്കുന്നുണ്ടെങ്കില്‍ ഉടന്‍ രക്ഷപ്പെടണമെന്നും ഹോളിവുഡ് സൂപ്പര്‍ താരം ട്വീറ്റ് ചെയ്തു. ആയിരക്കണക്കിന് വീടുകളാണ് ലൊസാഞ്ചല്‍സിലെ കാട്ടൂതീയില്‍ കത്തി നശിച്ചത്.

തിങ്കഴാഴ്ച അര്‍ധരാത്രിയുണ്ടായ

തിങ്കഴാഴ്ച അര്‍ധരാത്രിയുണ്ടായ കാറ്റിലും തീയിലും അമേരിക്കയിലെ പ്രശസ്തരുള്‍പ്പെടെയുളളവരുടെ വീടുകളും സ്വത്തുക്കളും കത്തിയമര്‍ന്നിരുന്നു. ഹോളിവുഡ് താരങ്ങള്‍ ഉള്‍പ്പടെ പലരും ഇവിടെനിന്നും വീടുപേക്ഷിച്ച് പാലായനം ചെയ്യുകയാണ്. ഹോളിവുഡ് താരങ്ങളായ റയാന്‍ ഫിലിപ്പ്, ക്ലാര്‍ക്ക് ഗ്രെഗ്, കുര്‍ത് സട്ടര്‍ തുടങ്ങിയവരും വീട് വിട്ടുപോയതായി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതായി

അപകടത്തില്‍ നിന്നും രക്ഷപ്പെട്ടതായി ആര്‍ണോള്‍ഡിന്റെ മുന്‍ ഭാര്യ മരിയ ഷ്രിവറും ട്വീറ്റ് ചെയ്തിരുന്നു. ഞങ്ങള്‍ സുരക്ഷിതരാണെന്നും രക്ഷാപ്രവര്‍ത്തകര്‍ വന്ന് രക്ഷപ്പെടുത്തുകയായിരുന്നുവെന്നും മരിയ ട്വീറ്റ് ചെയ്തു. ഞങ്ങള്‍ക്കൊന്നുമില്ലാതായി, എന്നാലും ഞങ്ങള്‍ സുരക്ഷിതരാണ്. ഞങ്ങളുടെ അയല്‍ക്കാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ആര്‍ണോള്‍ഡ് ഷ്വാര്‍സ്‌നെഗറുടെ മുന്‍ഭാര്യ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു.

ലൊസാഞ്ചല്‍സിലെ

ലൊസാഞ്ചല്‍സിലെ കാട്ടൂതീയുടെ വീഡിയോയും ചിത്രങ്ങളുമെല്ലാം തന്നെ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തിങ്കാഴ്ച മാത്രം 74.300ഏക്കര്‍ ഭൂമിയാണ് കാലിഫോര്‍ണിയയിലെ സൊനോമ കൗണ്ടിയില്‍ കത്തിനശിച്ചത്. ഇവിടെയുളള സാക്രമന്റോ എന്ന പ്രദേശത്ത് 66,200 ഭൂമിയും കത്തിനശിച്ചു. ഏറെനാളായി ലൊസാഞ്ചല്‍സിലെ വീട്ടിലാണ് ആര്‍ണോള്‍ഡ് ഷ്വാര്‍സ്‌നെഗര്‍ താമസിക്കുന്നത്. 2011ലാണ് മുന്‍ഭാര്യ മരിയ ഷ്രിവെറുമായി നടന്‍ വേര്‍പിരിഞ്ഞത്. അഞ്ച് മക്കളാണ് ഈ ബന്ധത്തില്‍ ഹോളിവുഡ് സൂപ്പര്‍ താരത്തിനുളളത്.

More from Filmibeat

Read more about: arnold schwarzenegger hollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X