»   » വെറും ഹീറോ അല്ല സൂപ്പര്‍ ഹീറോ ആകാനാണ് പോകുന്നത്,അരവിന്ദ് സ്വാമി ഹോളിവുഡിലേക്ക്...

വെറും ഹീറോ അല്ല സൂപ്പര്‍ ഹീറോ ആകാനാണ് പോകുന്നത്,അരവിന്ദ് സ്വാമി ഹോളിവുഡിലേക്ക്...

By: ഭദ്ര
Subscribe to Filmibeat Malayalam

തമിഴകത്തെ റൊമാന്റിക് നായകനായിരുന്ന അരവിന്ദ് സ്വാമിയ്ക്ക് ഇന്നും സിനിമാ ലോകത്ത് ആരാധകര്‍ ഏറെയാണ്. തമിഴില്‍ മാത്രമല്ല തെലുങ്കിലും മലയാളത്തിലും ഹിന്ദിയിലും നടന്‍ നല്ല കഥാപാത്രങ്ങള്‍ അവതരിപ്പിച്ചു. 2006 ല്‍ സംസാനം എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് ശേഷം കുറച്ച് വര്‍ഷങ്ങള്‍ സിനിമാ ലോകത്ത് നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

 അന്യ ഭാഷയിലേക്ക് പോകുന്ന നടിമാര്‍ക്കുണ്ടാകുന്ന പ്രശ്‌നം, കീര്‍ത്തിയോട് അമ്മ മേനക പറഞ്ഞു സൂക്ഷിക്കണം

2013ൽ മണിരത്‌നം ചിത്രമായ കാതലിലൂടെയായിരുന്നു തിരിച്ചു വരവ്. 2015 ല്‍ തനിഒരുവന്‍ എന്ന ചിത്രത്തിലൂടെ വില്ലന്‍ കഥാപാത്രത്തെയും അവതരിപ്പിച്ചു. ഇപ്പോള്‍ കോളിവുഡും ബോളിവുഡും താണ്ടി ഹോളിവുഡിലേക്കുള്ള യാത്രയാണ്..

നീണ്ട ഇടവേളകള്‍ക്ക് ശേഷം

തനിഒരുവന്‍ എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച് കോളിവുഡില്‍ വീണ്ടു സജീവമാവുകയായിരുന്നു അരവിന്ദ് സ്വാമി. എന്നാല്‍ കോളിവുഡില്‍ നില്‍ക്കാന്‍ അല്ല ഹോളിവുഡിലേക്കാണ് യാത്ര എന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രങ്ങളുടെ ഷൂട്ടിങ് നടക്കുന്നു

തമിഴിലും തെലുങ്കിലുമായി രണ്ട് ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നതിനിടയിലാണ് പുതിയ വാര്‍ത്ത വന്നത്.

സംവിധാനത്തിലേക്കും ചുവട് വെയ്പ്പ്

രണ്ട് തിരക്കഥകള്‍ കൈയ്യിലുണ്ടെന്നും ഹിന്ദിയിലോ തമിഴിലോ സംവിധാനം ചെയ്യാന്‍ ആലോചിക്കുന്നു എന്നും അരവിന്ദ് പറഞ്ഞിരുന്നു.

ഇപ്പോള്‍ ഹോളിവുഡിലേക്ക്

കോളിവുഡില്‍ നിന്നും ഹോളിവുഡിലേക്ക് ചേക്കേറി ചരിത്രം കുറിയ്ക്കാന്‍ ഒരുങ്ങുകയാണ് അരവിന്ദ് സ്വാമി. പുതിയ സിനിമയെക്കുറിച്ച് ഔദ്യോഗികമായി പുറത്ത് പറയാന്‍ ആയിട്ടില്ലെന്നും സുപ്രധാനമായ വേഷമാണ് ലഭിച്ചിട്ടുള്ളത് എന്നും പറയുന്നു.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരൂ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
A source close to the development says, "The makers of Academy Award-winning film Mad Max: Fury Road, are coming up with a new film. They are in talks with Arvind Swami to get him on board for the project.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam