For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ഏഴാം വയസ്സിലും 15ലും പീഡനത്തിന് ഇരയായി!! പുറത്തു വന്നത് മറ്റൊരു കഥ, നടിയുടെ വെളിപ്പെടുത്തൽ

  By Suchithra Mohan
  |

  മീ ടു ക്യാംപെയ്ൻ ലോക സിനിമയെ തന്നെ പിടിച്ചു കുലുക്കിയ ഒരു സംഭവമായിരുന്നു. സിനിമാ മേഖലയിൽ നിന്ന് നേരിടേണ്ടി വന്ന മോശമായ അനുഭവം താരങ്ങൾ മീ ടു ക്യാംപെയ്നിലൂടെ പുറം ലോകത്തെ അറിയിച്ചിരുന്നു. ക്യാംപെയ്നിലൂടെ ചലച്ചിത്ര ലോകത്തെ  ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് നിരവധി കഥകളായിരുന്നു പുറം ലോകത്ത് എത്തിയത്. അത് പലതും ഞെട്ടിപ്പിക്കുന്നതായിരുന്നു.

  ബിഗ്ബോസ് ഹൗസിൽ ഇവർ ചെയ്ത് കൂട്ടിയത് ഇതൊക്കെ!! മത്സരാർഥികൾ കുമ്പസാരം പരസ്യമാകുന്നു... കാണൂ

  ഹോളിവുഡിലെ മിടു ക്യാപെയ്ൻ ഇന്ത്യൻ സിനിമയിലും ചില ചലനങ്ങൾ സൃഷ്ടിച്ചിരുന്നു. ബോളിവുഡിൽ നിന്നും തെന്നിന്ത്യൻ സിനിമ ലോകത്തിൽ നിന്നും നിരവധി ഞെട്ടിപ്പിക്കുന്ന കഥകളായിരുന്നു താരങ്ങൾ പുറത്ത് വിട്ടത്. പ്രേക്ഷകരുടെ ആരാധന മൂർത്തികൾക്ക് നേരെയായിരുന്നു  നടിമാർ വിരൽ ചൂണ്ടിയത്. ഇപ്പോഴിത പുതിയ വെളിപ്പെടുത്തലുമായി ഹോളിവുഡ് നടി ആഷ് ലി ജൂഡ് രംഗത്തെത്തിയിട്ടുണ്ട്. മി ടു ക്യാപെയ്നിന്റെ മുൻനിര പോരാളി കൂടിയാണ് നടി ആഷ് ലി.

  രാവിലെ ജിമ്മിൽ പോവുക, വെയിറ്റ് എടുക്കുക, എന്തിനാ വെറുതെ, ഇപ്പോൾ തന്നെ പണി കിട്ടുന്നുണ്ട്- ദിലീപ്

  ഏഴാം വയസ്സിലെ പീഡനം

  മി ടു ക്യാപെയ്നു ശേഷം പുതിയ വെളിപ്പെടുത്തലുമായി ആഷ് ലി രംഗത്തെത്തിയിരിക്കുകയാണ്. താരത്തിന് ബാല്യ കാലത്തിൽ തന്നെ മോശമായ അനുഭവങ്ങൾ നേരിടേണ്ടി വന്നിരുന്നു. എന്നാൽ അത് വളരെ വൈകിയായിരുന്നു താരം പുറലോകത്തിനു മുന്നിൽ എത്തിച്ചത്. തനിയ്ക്കുണ്ടായ മോശനുഭവത്തെ കുറിച്ച് നടി വെളിപ്പെടുത്തിയപ്പോൾ എന്ത് കൊണ്ട് വൈകി പോയി എന്നുള്ള ചോദ്യം ഉയർന്നിരുന്നു. എന്നാൽ ആ ഉയർന്ന ചോദ്യത്തിനുളള മറുപടിയുമായിട്ടാണ് ആഷ് ലി രംഗത്തെത്തിയിരിക്കുകയാണ്.'' വൈ ഐ ഡിസിന്റേ റിപ്പോർട്ട്'' എന്ന ഹാഷ്ടാഗിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

  താൻ തുറന്നു പഞ്ഞിരുന്നു

  ഏഴാം വയസ്സിലാണ് തനിയ്ക്ക് ആദ്യമായി പീഡനാനുഭവം ഉണ്ടായത്. എന്നാൽ താൻ ഈ സംഭവം ഒരു മുതിർന്ന് ആളുമായി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. തനിയ്ക്ക് വളരെ തണുത്ത പ്രതികരണമായിരുന്നു ലഭിച്ചത്. ഒ ആയാൾ വളരെ നല്ല മനുഷ്യനാണെന്നും അദ്ദേഹം ഇങ്ങനെയൊന്നും ഉദ്യേശിച്ചിട്ടുണ്ടാകില്ലെന്നും അവർ തന്നോട് പറഞ്ഞിരുന്നു.

  15ാം വയസ്സിൽ മൂടിവെച്ചു

  പതിനഞ്ചാം വയസ്സിലും ഇത്തരത്തിലുളള ഒരു അനുഭവം തനിയ്ക്ക് വീണ്ടും ഉണ്ടായിരുന്നു . എന്നാൽ 7ാം വയസ്സിൽ തനിയ്ക്ക് ലഭിച്ച് നെഗറ്റീവ് അനുഭവം കാരണം ഇക്കാര്യം മൂടി വയ്ക്കുകയായിരുന്നു. 15ാം വയസ്സിൽ പീഡനത്തിനിരയായപ്പോൾ അത് താൻ ഡയറിയിൽ മാത്രം ഒതുക്കി നിർത്തുകയായിരുന്നു. എന്നാൽ ഈ ഡയറി വായിച്ച് ഒരാൾ അന്ന് പറഞ്ഞത് ഞാൻ മുതിർന്ന് ഒരാളുമായി സെക്സ് ചെയ്യുകയായിരുന്നു എന്നായിരുന്നു-ആഷ് ലി ട്വിറ്ററിൽ കുറിച്ചു.

  ട്രംപിന്റെ ട്വീറ്റ്

  മീ ടു ക്യാംപെയ്ന്റെ ഭാഗമായി ക്രിറ്റീന ഫോർഡ് എന്തു കൊണ്ട് താൻ അന്ന് പീഡിപ്പിക്കപ്പെട്ട വിവരം വെളിപ്പെടുത്തിയില്ല എന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചോദ്യം ട്വിറ്ററിൽ ഹിറ്റാണ്. വൈ ഡിഡിന്റ് റിപ്പോർട്ട് എന്ന ഹാഷ് ടാഗും ട്വിറ്ററിൽ ഹിറ്റാണ്. അ ഇതിനെ ചുവട് പിടിച്ചായിരുന്നു ആഷ് ലിയുടെ വെളിപ്പെടുത്തൽ.

  ഹാർവി വെയ്ൻസ്റ്റീനെതിരെ പീഡന ആരോപണം

  ഹോളിവുഡ് നിർമ്മാതാവ് ഹാർവി വെയ്ൻസ്റ്റീനെതിരെ പീഡനാരോപണം ഉന്നയിച്ചത് ആഷ് ലി രംഗത്തെത്തിയിരുന്നു. ഇവരെ കൂടാതെ 80 ഓളം നടിമാരും ഹാർവിയ്ക്കെതിരെ രംഗത്തെത്തിയുരുന്നു. ഇതിനെ തുടർന്ന് ഇയാൾക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് 1 മില്യനോളം ഡോളർ കെട്ടിവെച്ച് ഇയാൾജാമ്യത്തിലിറങ്ങുകയായിരുന്നു. എന്നാൽ ‍ സ്ത്രീകളുടെ സമ്മതത്തോടെയാണ് താൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്ന് ഹാർവി അന്ന് വ്യക്തമാക്കിയിരുന്നു

  English summary
  hollywood actoress Ashley Judd When I was assault at 15, I only told my diary

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more