»   »  മയക്കുമരുന്ന് നല്‍കി സംവിധായകന്‍ ബലാത്സംഗം ചെയ്തു.. നടുക്കുന്ന വെളിപ്പെടുത്തലുമായി യുവഅഭിനേത്രി!

മയക്കുമരുന്ന് നല്‍കി സംവിധായകന്‍ ബലാത്സംഗം ചെയ്തു.. നടുക്കുന്ന വെളിപ്പെടുത്തലുമായി യുവഅഭിനേത്രി!

Posted By:
Subscribe to Filmibeat Malayalam

സിനിമാലോകത്ത് ഇപ്പോള്‍ തുറന്നുപറച്ചിലുകളുടെ കാലമാണ്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ യുവനടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് തങ്ങള്‍ നേരിട്ടിട്ടുള്ള അനുഭവത്തെക്കുറിച്ച് കൂടുതല്‍ താരങ്ങള്‍ വ്യക്തമാക്കിയത്. പ്രേക്ഷകരെയും സിനിമാപ്രവര്‍ത്തകരെയും ഒന്നടങ്കം ഞെട്ടിച്ചൊരു സംഭവമായിരുന്നു ഇത്. മലയാള സിനിമയില്‍ മാത്രമല്ല ബോളിവുഡിലും ഹോളിവുഡിലുമെല്ലാം സമാന രീതിയിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

'മെര്‍സല്‍' ഒഴിവാക്കിയത് ബുദ്ധിമോശം.. നഷ്ടപ്പെടുത്തിയ ഭാഗ്യത്തെ പഴിച്ച് ജ്യോതിക!

മറിയത്തെ മാറോടടുക്കിപ്പിടിച്ച് ദുല്‍ഖര്‍.. സോഷ്യല്‍ മീഡിയയിലൂടെ ഫോട്ടോ വൈറലാവുന്നു!

കിടക്ക പങ്കിടേണ്ടി വന്നിട്ടില്ല.. പ്രചരിക്കുന്നതൊന്നും സത്യമല്ലെന്ന് പത്മപ്രിയ!

ആക്രമണത്തിനിരയായതിനെക്കുറിച്ച് പല താരങ്ങളും വെളിപ്പെടുത്തിയിരുന്നു. മറ്റെല്ലാ മേഖലകളിലെയും പോലെ സിനിമാരംഗത്തും സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാണ് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഹോളിവുഡ് സിനിമയില്‍ നിന്നും നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഇറ്റാലിയന്‍ താരമായ ആസിയ അര്‍ജെന്റോ.

സംവിധായകന്‍ ഉപദ്രവിച്ചു

ഹോളിവുഡിലെ മുന്‍നിര സംവിധായകന്‍ തന്നെ പീഡിപ്പിച്ചിരുന്നുവെന്ന് ആസിയ അര്‍ജെന്റോ പറയുന്നു. ഹോളിവുഡിലെ തന്നെ മുന്‍നിര സംവിധായകരിലൊരാള്‍ കൂടിയായിരുന്നു അദ്ദേഹം.

മയക്കുമരുന്ന് നല്‍കി

മയക്കുമരുന്ന് നല്‍കിയാണ് അദ്ദേഹം തന്നെ ഉപദ്രവിച്ചതെന്ന് താരം പറയുന്നു. എതിര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. അറിയാതെയാണ് മയക്കുമരുന്ന് നല്‍കിയത്. ഇരുപത്തിയാറ് വയസ്സായിരുന്നു അന്ന് തന്റെ പ്രായം.

ഹോളിവുഡ് സിനിമാലോകം ഞെട്ടി

യുവഅഭിനേത്രിയായ ആസിയ അര്‍ജെന്റോയുടെ വെളിപ്പെടുത്തലില്‍ ഹോളിവുഡ് സിനിമാലോകം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. മുന്‍നിര സംവിധായകനാണ് താരത്തിനെ ഉപദ്രവിച്ചത്.

പേര് വ്യക്തമാക്കിയിട്ടില്ല

ഹോളിവുഡിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് പീഡിപ്പിച്ചതെന്ന് വെളിപ്പെടുത്തിയെങ്കിലും ആരാണ് ആ സംവിധായകനെന്ന് താരം വ്യക്തമാക്കിയിട്ടില്ല.

നേരത്തെയും തുറന്നു പറഞ്ഞിരുന്നു

ഹോളിവുഡ് സിനിമാ ലോകത്തെ അതിക്രമങ്ങളെക്കുറിച്ച് താരം നേരത്തെയും തുറന്നുപറച്ചിലുകള്‍ നടത്തിയിരുന്നു. അപ്പോഴും ആരാണ് ആ സംവിധായകനെന്ന് വ്യക്തമാക്കിയിരുന്നില്ല.

16 വയസ്സിലെ സംഭവം

തനിക്ക് 16 വയസ്സുള്ളപ്പോള്‍ സിനിമാചര്‍ച്ചയ്ക്കിടയില്‍ നടന്‍ കൂടിയായ സംവിധായകന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും താരം തുറന്നുപറഞ്ഞിരുന്നു.

ആവര്‍ത്തിക്കപ്പെടുന്നു

സിനിമയില്‍ കാണുന്നതിനും അപ്പുറത്ത് ഒന്നിനു പുറകെ ഒന്നായി തുറന്നുപറച്ചിലുകള്‍ നടക്കുകയാണ്. പീഡനവും ആക്രമണവുമൊക്കെയായി സിനിമാലോകവും ആകെ ഞെട്ടലിലാണ്.

ആരാണെന്ന് പറയാത്തത്

ഉപദ്രവത്തിന് ഇരയായതിനെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നുവെങ്കിലും ആരാണ് ഉപദ്രവിച്ചത് എന്ന് താരം വ്യക്തമാക്കാത്തത് എന്താണെന്നായിരുന്നു ആരാധകരുടെ ചോദ്യം.

English summary
Asia Argento opens up about her experience in film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam