അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന് ഇന്ത്യയില്‍ നിന്നും 400 കോടി! തരംഗമായി ചിത്രം

By Midhun Raj

Recommended Video

ഇന്ത്യയിൽ തരംഗമായി അവഞ്ചേഴ്‌സ്

ഹോളിവുഡ് സിനിമാ പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പുകള്‍ ക്കൊടുവിലായിരുന്നു അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. അവഞ്ചേഴ്‌സ് സീരിസിലെ അവസാന ചിത്രം കൂടിയായ സിനിമ ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടാണ് മുന്നേറിയിരുന്നത്.

അവഞ്ചേര്‍സ് സീരിസില്‍ മുന്‍പിറങ്ങിയ ഇന്‍ഫിനിറ്റി വാറിന്റെ തുടര്‍ച്ചയായിട്ടാണ് പുതിയ സിനിമ എത്തിയിരുന്നത്. അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം ഇന്ത്യയില്‍ നിന്നു മാത്രമായി 400കോടിയിലധികം കളക്ഷന്‍ നേടിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രണ്ട് ആഴ്ച കൊണ്ടാണ് ബ്രഹ്മാണ്ഡ ചിത്രം ഈ നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്.

avengers end game

മാര്‍വെല്‍ സ്റ്റുഡിയോസ് നിര്‍മ്മിച്ച ചിത്രം ലോകമെമ്പാടുമായി വമ്പന്‍ റിലീസായിട്ടാണ് എത്തിയിരുന്നത്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും അവഞ്ചേഴ്‌സ് പ്രദര്‍ശനത്തിന് എത്തിയിരുന്നു.അവഞ്ചേഴ്‌സിന്റെ ടീസറും ട്രെയിലറുമെല്ലാം തന്നെ റിലീസിനു മുന്‍പേ തരംഗമായി മാറിയിരുന്നു.

ജോ റൂസോ,ആന്റണി റൂസോ എന്നിവര്‍ ചേര്‍ന്നാണ് ബിഗ് ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ക്രിസ് ഇവാന്‍സ്, റോബര്‍ട്ട് ഡൗണി, സ്‌കാര്‍ലെറ്റ് ജോനാന്‍സണ്‍, ബ്രി ലാന്‍സണ്‍ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ക്രിസ്റ്റഫര്‍ മാര്‍ക്കസിന്റെയും സ്റ്റീഫന്‍ മക്ഫീലിയുടെതുമാണ് തിരക്കഥ. വാള്‍ഡ് ഡിസ്നി സ്റ്റുഡിയോസ് മോഷന്‍ പിക്ചേര്‍സാണ് സിനിമ തിയ്യേറ്ററുകളില്‍ എത്തിച്ചിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X