ബോക്‌സോഫീസില്‍ തരംഗം സൃഷ്ടിച്ച അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം ഒരുങ്ങിയതിങ്ങനെ! ബ്ലൂപേര്‍സ് വീഡിയോ പുറത്ത്
ഹോളിവുഡ് സിനിമാ പ്രേമികള്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ സിനിമകളിലൊന്നാണ് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം. ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ വമ്പന്‍ റിലീസായി എത്തിയ ചിത്രം തരംഗം സൃഷ്ടിച്ചിരുന്നു. അവഞ്ചേഴ്സ് സീരിസിലെ അവസാന ചിത്രം കൂടിയായ സിനിമ ബോക്സ് ഓഫീസില്‍ വന്‍ മുന്നേറ്റമാണ് നടത്തിയിരുന്നത്. അവഞ്ചേര്‍സ് സീരിസില്‍ മുന്‍പിറങ്ങിയ ഇന്‍ഫിനിറ്റി വാറിന്റെ തുടര്‍ച്ചയായിട്ടാണ് പുതിയ സിനിമ എത്തിയിരുന്നത്.
2.789 ബില്യണ്‍ ഡോളറാണ് സിനിമ ഇതുവരെ നേടിയിരിക്കുന്നതെന്ന് അടുത്തിടെ മാര്‍വെല്‍ സ്റ്റുഡിയോസ് വ്യക്തമാക്കിയിരുന്നു. അതേസമയം സിനിമയുടെതായി പുറത്തിറങ്ങിയ പുതിയ ബ്ലൂപേര്‍സ് വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു. ചിത്രീകരണ വേളയിലെ രസകരമായ വിശേഷങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

നേരത്തെ അവഞ്ചേഴ്സിന്റെ ടീസറും ട്രെയിലറുമെല്ലാം തന്നെ റിലീസിനു മുന്‍പേ തരംഗമായി മാറിയിരുന്നു. ജോ റൂസോ,ആന്റണി റൂസോ എന്നിവര്‍ ചേര്‍ന്നാണ് ബിഗ് ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ക്രിസ് ഇവാന്‍സ്, റോബര്‍ട്ട് ഡൗണി, സ്‌കാര്‍ലെറ്റ് ജോനാന്‍സണ്‍, ബ്രി ലാന്‍സണ്‍ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ക്രിസ്റ്റഫര്‍ മാര്‍ക്കസിന്റെയും സ്റ്റീഫന്‍ മക്ഫീലിയുടെതുമാണ് തിരക്കഥ. വാള്‍ഡ് ഡിസ്‌നി സ്റ്റുഡിയോസ് മോഷന്‍ പിക്‌ചേര്‍സാണ് സിനിമ തിയ്യേറ്ററുകളില്‍ എത്തിച്ചിരുന്നത്.


Click it and Unblock the Notifications











