റിലീസ് ദിനം റെക്കോര്‍ഡ് കളക്ഷനുമായി അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം! ചൈനയില്‍ നിന്നും 750കോടി

By Midhun Raj

Recommended Video

ക്കോര്‍ഡ് കളക്ഷനുമായി അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം

സിനിമാ പ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ അവഞ്ചേര്‍സ് എന്‍ഡ് ഗെയിം ഇന്ന് തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. മാര്‍വെല്‍ സ്റ്റുഡിയോസ് നിര്‍മ്മിച്ച ചിത്രം ലോകമെമ്പാടുമായി വമ്പന്‍ റിലീസായിട്ടാണ് വന്നിരിക്കുന്നത്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ചിത്രത്തിന്റെ ടീസറും ട്രെയിലറുമെല്ലാം റിലീസിനു മുന്‍പേ തരംഗമായി മാറിയിരുന്നു. സിനിമ കഴിഞ്ഞ ദിവസം ചില എഷ്യന്‍ രാജ്യങ്ങളില്‍ പ്രദര്‍ശനം ആരംഭിച്ചിരുന്നു. ചൈനയിലും റിലീസ് ചെയ്ത സിനിമ ആദ്യ ദിനം റെക്കോര്‍ഡ് കളക്ഷനാണ് നേടിയിരിക്കുന്നതെന്നാണ് അറിയുന്നത്. റിലീസ് ദിനം 107.2 മില്യണ്‍ ഡോളര്‍ (ഏകദേശം 750കോടി രൂപ) സിനിമയ്ക്ക് കളക്ഷന്‍ ലഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

avengers end game

ചൈനയില്‍ ആദ്യ ദിനം ഒരു ചിത്രത്തിന് ലഭിക്കുന്ന വലിയ കളക്ഷനാണ് അവഞ്ചേര്‍സ് എന്‍ഡ് ഗെയിം നേടിയിരിക്കുന്നത്. ലോകമെമ്പാടുനിന്നും 1186 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. അവഞ്ചേര്‍സ് സീരിസില്‍ മുന്‍പിറങ്ങിയ ഇന്‍ഫിനിറ്റി വാറിന്റെ തുടര്‍ച്ചയായിട്ടാണ് പുതിയ സിനിമ എത്തുന്നത്.

ജോ റൂസോ,ആന്റണി റൂസോ എന്നിവര്‍ ചേര്‍ന്നാണ് ബിഗ് ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ക്രിസ് ഇവാന്‍സ്, റോബര്‍ട്ട് ഡൗണി, സ്‌കാര്‍ലെറ്റ് ജോനാന്‍സണ്‍, ബ്രി ലാന്‍സണ്‍ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ക്രിസ്റ്റഫര്‍ മാര്‍ക്കസിന്റെയും സ്റ്റീഫന്‍ മക്ഫീലിയുടെതുമാണ് തിരക്കഥ. വാള്‍ഡ് ഡിസ്‌നി സ്റ്റുഡിയോസ് മോഷന്‍ പിക്‌ചേര്‍സാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X