അവഞ്ചേര്‍സ് എന്‍ഡ് ഗെയിം റിലീസിനു മുന്‍പ് അപ്ലോഡ് ചെയ്ത് വ്യാജന്മാര്‍! സിനിമ വെബ്‌സൈറ്റില്‍
ലോകമെമ്പാടുമുളള സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് അവഞ്ചേര്‍സ് എന്‍ഡ് ഗെയിം. എപ്രില്‍ 26 നാണ് മാര്‍വെല്‍ സ്റ്റുഡിയോസ് നിര്‍മ്മിച്ച ചിത്രം റിലീസ് ചെയ്യുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ ടീസറും ട്രെയിലറുകളുമെല്ലാം തന്നെ തരംഗമായി മാറിയിരുന്നു. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗിനെല്ലാം മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.
അതേസമയം റിലീസ് ചെയ്യാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ സിനിമ ഇന്റര്‍നെറ്റില്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റിലീസ് ദിനം സിനിമകള്‍ അപ്ലോഡ് ചെയ്യാറുളള വ്യാജ വെബ്‌സൈറ്റിലാണ് ചിത്രം വന്നിരിക്കുന്നത്. ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷകളോടെ കാത്തിരിക്കുമ്പോഴാണ് അവഞ്ചേര്‍സ് എന്‍ഡ് ഗെയിം വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഇത്തരം സൈറ്റുകളില്‍ സിനിമ വരുന്നത് അതിന്റെ ബോക്സ് ഓഫീസ് കളക്ഷനെയും കാര്യമായി ബാധിക്കും. ഇന്ത്യയിലും മാര്‍വല്‍ സീരിസ് സിനിമകള്‍ക്ക് നിരവധി ആരാധകരാണുളളത്. അവഞ്ചേര്‍സ് സീരിസില്‍ മുന്‍പ് പുറത്തിറങ്ങിയ ഇന്‍ഫിനിറ്റി വാര്‍ തരംഗമായി മാറിയിരുന്നു. ഇന്‍ഫിനിറ്റി വാറിലെ സംഭവങ്ങളുടെ തുടര്‍ച്ചയാണ് പുതിയ സിനിമയില്‍ കാണിക്കുന്നത്.
ജോ റൂസോ,ആന്റണി റൂസോ എന്നിവര്‍ ചേര്‍ന്നാണ് അവഞ്ചേര്‍സ് എന്‍ഡ് ഗെയിം സംവിധാനം ചെയ്തിരിക്കുന്നത്. ക്രിസ് ഇവാന്‍സ്, റോബര്‍ട്ട് ഡൗണി, സ്‌കാര്‍ലെറ്റ് ജോനാന്‍സണ്‍, ബ്രി ലാന്‍സണ്‍ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ക്രിസ്റ്റഫര്‍ മാര്‍ക്കസിന്റെയും സ്റ്റീഫന്‍ മക്ഫീലിയുടെതായി തിരക്കഥയിലാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിക്കുന്നത്. വാള്‍ഡ് ഡിസ്നി സ്റ്റുഡിയോസ് മോഷന്‍ പിക്ചേര്‍സ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തിക്കുന്നു.


Click it and Unblock the Notifications











