കാത്തിരിപ്പിന് വിരാമമിട്ട് അവഞ്ചേര്‍സ്: എന്‍ഡ് ഗെയിം തിയ്യേറ്ററുകളിലേക്ക്! തരംഗമായി പുതിയ ടീസര്‍!
സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന അവഞ്ചേര്‍സ് : എന്‍ഡ് ഗെയിം റിലീസിങ്ങിനൊരുങ്ങുകയാണ്. മാര്‍വെല്‍ സ്റ്റുഡിയോസ് നിര്‍മ്മിച്ച ചിത്രം ആന്റണി റൂസോയും ജോ റൂസോയുമാണ് സംവിധാനം ചെയ്തിരിക്കുന്നത്. റിലീസിങ്ങിനൊരുങ്ങവേ ചിത്രത്തിന്റെ പുതിയൊരു ടീസര്‍ കൂടി പുറത്തിറങ്ങിയിരുന്നു.
സിനിമയുടെതായി ഒരു മിനിറ്റ് ദൈര്‍ഘ്യമുളള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. എപ്രില്‍ 26നാണ് അവഞ്ചേര്‍സ്: എന്‍ഡ് ഗെയിം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മാര്‍വെല്‍ ഇന്ത്യന്‍ ആന്തവും തരംഗമായി മാറിയിരുന്നു. സംഗീത മാന്ത്രികന്‍ ഏആര്‍ റഹ്മാനായിരുന്നു പാട്ടിന് സംഗീതം നല്‍കിയിരുന്നത്.

ക്രിസ്റ്റഫര്‍ മാര്‍ക്കസിന്റെയും സ്റ്റീഫന്‍ മക്ഫീലിയുടെതായി തിരക്കഥയിലാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിരക്കുന്നത്. ഇത്തവണയും വമ്പന്‍ താരനിരയാണ് അവഞ്ചേഴ്സ് സീരിസില്‍ അണിനിരക്കുന്നത്. ക്രിസ് ഇവാന്‍സ്, റോബര്‍ട്ട് ഡൗണി, സ്‌കാര്‍ലെറ്റ് ജോനാന്‍സണ്‍, ബ്രി ലാന്‍സണ്‍ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
അലന്‍ സില്‍വെന്‍സ്ട്രി സംഗീതമൊരുക്കിയ ചിത്രത്തിന് ട്രെന്റ് ഓപ്പലോച്ച് ഛായാഗ്രഹണവും ജെഫ്രി ഫോര്‍ഡും മാത്യൂ സ്‌കമിഡിറ്റും എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. വാള്‍ഡ് ഡിസ്നി സ്റ്റുഡിയോസ് മോഷന്‍ പിക്ചേര്‍സാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തിക്കുന്നത്.


Click it and Unblock the Notifications