അവഞ്ചേര്‍സ്: എന്‍ഡ് ഗെയിമിന്റെ അവസാന ട്രെയിലറുമെത്തി! വൈറലായി വീഡിയോ ! കാണൂ
ഹോളിവുഡ് സിനിമാ പ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന അവഞ്ചേര്‍സ് : എന്‍ഡ് ഗെയിം റിലീസിങ്ങിനൊരുങ്ങുകയാണ്. മാര്‍വെല്‍ സ്റ്റുഡിയോസ് നിര്‍മ്മിച്ച ചിത്രം ആന്റണി റൂസോയും ജോ റൂസോയുമാണ് സംവിധാനം ചെയ്തിരിക്കുന്നത്. എപ്രില്‍ 26നാണ് ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അവഞ്ചേര്‍സ് എന്‍ഡ് ഗെയിമിന്റെ അവസാന ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.
ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. കഴിഞ്ഞ പതിനൊന്ന് വര്‍ഷങ്ങള്‍കൊണ്ട് കോടിക്കണക്കിനുളള ആരാധകരുടെ ഹൃദയം കീഴടക്കിയ മാര്‍വല്‍ സിനിമാറ്റിക് യൂണിവേര്‍സിലേക്കുളള തിരിഞ്ഞുനോട്ടം കൂടിയാണ് ഈ ട്രെയിലര്‍. ഇത്തവണയും വമ്പന്‍ താരനിരയാണ് അവഞ്ചേഴ്‌സ് സീരിസില്‍ അണിനിരക്കുന്നത്.

ക്രിസ് ഇവാന്‍സ്, റോബര്‍ട്ട് ഡൗണി, സ്‌കാര്‍ലെറ്റ് ജോനാന്‍സണ്‍, ബ്രി ലാന്‍സണ്‍ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ക്രിസ്റ്റഫര്‍ മാര്‍ക്കസിന്റെയും സ്റ്റീഫന്‍ മക്ഫീലിയുടെതായി തിരക്കഥയിലാണ് സംവിധായകന്‍ ചിത്രമൊരുക്കിയിരിരക്കുന്നത്.
അലന്‍ സില്‍വെന്‍സ്ട്രി സംഗീതമൊരുക്കിയ ചിത്രത്തിന് ട്രെന്റ് ഓപ്പലോച്ച് ഛായാഗ്രഹണവും ജെഫ്രി ഫോര്‍ഡും മാത്യൂ സ്‌കമിഡിറ്റും എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു. വാള്‍ഡ് ഡിസ്‌നി സ്റ്റുഡിയോസ് മോഷന്‍ പിക്‌ചേര്‍സാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തിക്കുന്നത്.
.


Click it and Unblock the Notifications











