അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം വീണ്ടും! അത്ഭുതപ്പെടുത്തുന്ന രംഗങ്ങളുമായി ബ്രഹ്മാണ്ഡ ചിത്രം

By Midhun Raj

ലോകമെമ്പാടുമുളള സിനിമാ പ്രേമികള്‍ തിയ്യേറ്ററുകളില്‍ ഏറ്റെടുത്ത ചിത്രമായിരുന്നു അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം. അവഞ്ചേഴ്‌സ് സീരിസിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെ പുറത്തിറങ്ങിയ സിനിമ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ വലിയ നേട്ടമുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ ബ്രഹ്മാണ്ഡ ചിത്രം വീണ്ടും റിലീസ് ചെയ്യുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

നേരത്തെ സമയ ദൈര്‍ഘ്യം കാരണം ചില രംഗങ്ങള്‍ ഒഴിവാക്കികൊണ്ടായിരുന്നു അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം റിലീസ് ചെയ്തിരുന്നത്. ആ രംഗങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടാണ് പുതിയ പതിപ്പ് വീണ്ടും റിലീസിനെത്തുന്നത്. സിനിമയുടെ എന്‍ഡ് ക്രെഡിറ്റിലാണ് പുതിയ രംഗങ്ങള്‍ ഉള്‍പ്പെടുത്തുകയെന്നാണ് അറിയുന്നത്. ആരാധകരെ അത്ഭുതപ്പെടുത്തുന്ന രംഗങ്ങളും പുതിയ പതിപ്പിലുണ്ടാകുമെന്ന് അറിയുന്നു.

avengers end game

മാര്‍വല്‍ സീരിസില്‍ പുറത്തിറങ്ങിയ ഇന്‍ഫിനിറ്റി വാറിന്റെ തുടര്‍ച്ചയായിട്ടാണ് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം എത്തിയിരുന്നത്. ജോ റൂസോ, ആന്റണി റൂസോ എന്നിവര്‍ ചേര്‍ന്നാണ് ബിഗ് ബഡ്ജറ്റ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ക്രിസ് ഇവാന്‍സ്, റോബര്‍ട്ട് ഡൗണി, സ്‌കാര്‍ലെറ്റ് ജോനാന്‍സണ്‍, ബ്രി ലാന്‍സണ്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്. ക്രിസ്റ്റഫര്‍ മാര്‍ക്കസിന്റെയും സ്റ്റീഫന്‍ മക്ഫീലിയുടെതുമായിരുന്നു തിരക്കഥ. വാള്‍ഡ് ഡിസ്‌നി സ്റ്റുഡിയോസ് മോഷന്‍ പിക്‌ചേര്‍സ് സിനിമ തിയ്യേറ്ററുകളില്‍ എത്തിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X