അവതാറിനെയും കടത്തിവെട്ടി അവഞ്ചേഴ്സ് എന്‍ഡ് ഗെയിം! ഇന്ത്യയില്‍ നിന്ന് മാത്രം 400 കോടി കളക്ഷനോ?

മാര്‍വല്‍ കോമിക്സ് പരിചയപ്പെടുത്തിയ അമേരിക്കന്‍ സൂപ്പര്‍ ഹീറോസിന്റെ കഥയുമായി അവസാനമെത്തിയ ചിത്രമാണ് അവഞ്ചേഴ്സ് എന്‍ഡ് ഗെയിം. 2018 ലെത്തിയ അവെഞ്ചേഴ്സ്: ഇന്‍ഫിനിറ്റി വാറിന്റെ രണ്ടാം ഭാഗമായിട്ടാണ് അവഞ്ചേഴ്സ് എന്‍ഡ് ഗെയിം എത്തിയത്. 2019 ഏപ്രില്‍ 22 ന് റിലീസ് ചെയ്ത ചിത്രം പ്രതീക്ഷിച്ചതിലും അപ്പുറം വിജയമായിരുന്നു സ്വന്തമാക്കിയത്. ബോക്സോഫീസില്‍ അതിശയിപ്പിക്കുന്ന കളക്ഷന്‍ കൂടി കിട്ടിയതോടെ ലോക സിനിമയില്‍ അത്ഭുതമായി മാറിയിരിക്കുകയാണ് അവഞ്ചേഴ്സ് എന്‍ഡ് ഗെയിം.

avengers-end-game

നേരത്തെ ടൈറ്റാനിക്ക് അടക്കമുള്ള സിനിമകള്‍ നേടിയിരുന്ന റെക്കോര്‍ഡുകള്‍ ഇപ്പോള്‍ അവഞ്ചേഴ്സ് എന്‍ഡ് ഗെയിം തകര്‍ത്തിരുന്നു. മറികടക്കാന്‍ ഉണ്ടായിരുന്നത് അവതാറിന്റെ റെക്കോര്‍ഡായിരുന്നു. സിനിമയുടെ കളക്ഷന്‍ വിവരം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. (2,749,603,966 ഡോളര്‍) - 19,000 കോടി രൂപയ്ക്ക് അടുത്താണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത്. 38 മില്യണ്‍ കൂടി നേടിയാല്‍ ലോകസിനിമയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ അവതാറിനെയും അവഞ്ചേഴ്‌സിന് മറികടക്കാന്‍ സാധിക്കും.

ഇന്ത്യയില്‍ നിന്നും ആദ്യദിനം 50 കോടിയ്ക്ക് അടുത്താണ് ചിത്രം സ്വന്തമാക്കിയത്. 400 കോടിയേളം ഇന്ത്യയില്‍ നിന്നും നേടിയെന്നാണ് കണക്ക് വിവരങ്ങള്‍. ജൂണ്‍ 28 ന് ചില കൂട്ടിചേര്‍ക്കലുകളോടെ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം വീണ്ടുമെത്തുകയാണ്. മാര്‍വല്‍ സ്റ്റുഡിയോസാണ് നിര്‍മാണം. റോബര്‍ട്ട് ഡൌനീ ജൂനിയര്‍, ക്രിസ് ഇവാന്‍സ്, മാര്‍ക്ക് റഫലോ, ബ്രാഡ്ലി കൂപ്പര്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍. വാള്‍ട്ട് ഡിസ്നി സ്റ്റുഡിയോ മോഷന്‍ പിക്ചേഴ്സും ആണ് അവഞ്ചേഴ്സ് എന്‍ഡ് ഗെയിം വിതരണത്തിനെത്തിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X