twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കോടികളുടെ കണക്ക് കേട്ടാല്‍ അമ്പരക്കും! ടൈറ്റാനിക്കിന്റെ റെക്കോര്‍ഡ് തകര്‍ത്ത് അവഞ്ചേഴ്‌സ്!

    |

    ഇന്ത്യന്‍ സിനിമയില്‍ കോടികള്‍ വാരിക്കൂട്ടി ബോക്‌സോഫീസിനെ വിറപ്പിച്ചിരുന്നത് ബോളിവുഡായിരുന്നു. ആ ചരിത്രം അങ്ങ് തിരുത്തി കുറിച്ച് കൊണ്ട് തെന്നിന്ത്യന്‍ സിനിമാലോകം മുന്നോട്ടെത്തി. ഇന്ത്യയിലെ ആദ്യ ആയിരം കോടി ചിത്രം തെലുങ്കില്‍ നിര്‍മ്മിച്ച ബാഹുബലിയായിരുന്നു. മലയാള സിനിമയും നൂറും ഇരുന്നൂറും കോടികള്‍ സ്വന്താക്കി പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്.

    ഇന്ത്യയിലെ കണക്കുകള്‍ ഇങ്ങനെയാണെങ്കില്‍ ഹോളിവുഡ് അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം എന്ന ചിത്രമാണ് റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടൈറ്റാനിക്ക് സ്വന്തമാക്കിയ റെക്കോര്‍ഡ് വരെ തകര്‍ത്തെറിഞ്ഞ് കൊണ്ടാണ് ഒന്നാം സ്ഥാനത്തിന് വേണ്ടി സിനിമ മത്സരിക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

      അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം

    അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം

    മാര്‍വല്‍ കോമിക്‌സ് പരിചയപ്പെടുത്തിയ അമേരിക്കന്‍ സൂപ്പര്‍ ഹീറോസിന്റെ കഥയെ ആസ്പദമാക്കി എത്തിയ അവസാന ചിത്രമാണ് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം. ആന്റണി റൂസോ, ജോ റൂസോയും ചേര്‍ന്ന് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മാര്‍വേല്‍ സ്റ്റുഡിയോസാണ് നിര്‍മ്മിച്ചിരിക്കുന്നത്. റോബര്‍ട്ട് ഡൌനീ ജൂനിയര്‍, ക്രിസ് ഇവാന്‍സ്, മാര്‍ക്ക് റഫലോ.ക്രിസ്റ്റഫര്‍ ഹെംസ്വര്‍ത്ത്‌സ്‌കാര്‍ലെറ്റ് ജൊഹാന്‍സന്‍ ജൊഹംഷൊന്,ബ്രെയ് ലാര്‍സണ്‍, ഡാനായ് ഗുരിയ, ബ്രാഡ്‌ലി കൂപ്പര്‍ എന്നിവര്‍ അണിനിരന്ന ചിത്രം വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോ മോഷന്‍ പിക്‌ചേഴ്‌സും ആണ് വിതരണത്തിനെത്തിച്ചത്.

     റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നു

    റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നു

    2018 ലെത്തിയ അവെഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാറിന്റെ രണ്ടാം ഭാഗമായിട്ടാണ് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം എത്തുന്നത്. 2019 ഏപ്രില്‍ 22 ന് റിലീസ് ചെയ്ത ചിത്രം പ്രതീക്ഷിച്ചതിലും അപ്പുറം വിജയമായിരുന്നു സ്വന്തമാക്കിയത്. ബോക്‌സോഫീസില്‍ അതിശയിപ്പിക്കുന്ന കളക്ഷന്‍ കൂടി കിട്ടിയതോടെ ലോക സിനിമയില്‍ അത്ഭുതമായി മാറിയിരിക്കുകയാണ് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം. നേരത്തെ ടൈറ്റാനിക്ക് അടക്കമുള്ള സിനിമകള്‍ നേടിയിരുന്ന റെക്കോര്‍ഡുകള്‍ ഇപ്പോള്‍ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം തകര്‍ത്ത് കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

     ടൈറ്റാനിക്കിനെ പിന്നിലാക്കി..

    ടൈറ്റാനിക്കിനെ പിന്നിലാക്കി..

    ലോക സിനിമയില്‍ അത്ഭുതമായി പിറന്ന ചിത്രമായിരുന്നു ടൈറ്റാനിക്. ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്ത റെക്കോര്‍ഡുകളായിരുന്നു ടൈറ്റാനിക് സ്വന്തം പേരിലാക്കിയത്. എന്നാല്‍ അവതാര്‍ വന്നതോടെ ഇതും പിന്നിലായി. ഇപ്പോള്‍ ടൈറ്റാനിക്കിനെ മറികടന്ന് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം. അവഞ്ചേഴ്‌സിന്റെ ഈ നേട്ടത്തെ പ്രകീര്‍ത്തിച്ച് ടൈറ്റാനിക്കിന്റെ സംവിധായകന്‍ ജയിംസ് കാമൂറണ്‍ എത്തിയിരുന്നു. അവഞ്ചേഴ്‌സിന്റെ ലോഗോയില്‍ ഇടിച്ച് ടൈറ്റിനിക്ക് മുങ്ങുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് അദ്ദേഹം തോല്‍വി സമ്മതിച്ചത്.

     ജയിംസ് കാമറൂണിന് പറയാനുള്ളത്...

    ജയിംസ് കാമറൂണിന് പറയാനുള്ളത്...

    നിര്‍മാതാവ് കെവിനും മാര്‍വലിലെ മറ്റുള്ള എല്ലാവരോടുമായി മഞ്ഞു കട്ടയാണ് യഥാര്‍ഥ ടൈറ്റാനിക്കിനെ തകര്‍ത്തത്. എന്നാല്‍ എന്റെ ടൈറ്റാനിക്കിനെ തകര്‍ത്തത് അവഞ്ചേഴ്‌സാണ്. ലൈറ്റ്‌സ്‌റ്റോം എന്റര്‍ടെയിന്റിലുള്ള എല്ലാവരും നിങ്ങളുടെ വലിയ നേട്ടത്തെ സല്യൂട്ട് ചെയ്യുന്നു. സിനിമാ വ്യാവസായം ജീവസുറ്റതാണെന്ന് മാത്രമല്ല മറ്റെന്തിനെക്കാളും വലുതാണെന്നും നിങ്ങള്‍ തെളിയിച്ചെന്നും കാമറൂണ്‍ പറഞ്ഞിരുന്നു.

     അവതാറിനെ തകര്‍ക്കാന്‍..

    അവതാറിനെ തകര്‍ക്കാന്‍..

    ടൈറ്റാനിക് നേടിയ റെക്കോര്‍ഡ് മറികടന്നത് അവതാര്‍ എന്ന ചിത്രമായിരുന്നു. ലോകസിനിമയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ സിനിമയായി അവതാര്‍ തല ഉയര്‍ത്തി നില്‍ക്കുകയാണ്. ഇനി 100 മില്യണ്‍ ഡോളര്‍ കൂടി കിട്ടിയാല്‍ അവഞ്ചേഴ്‌സ് അവതാറിന്റെ റെക്കോര്‍ഡ് തകര്‍ക്കും. ലോകമൊട്ടാകെയുള്ള തിയറ്ററുകളില്‍ ഇപ്പോഴും വമ്പന്‍ പ്രദര്‍ശനം തുടരുന്ന അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം ഈ റെക്കോര്‍ഡ് അനായാസം മറികടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

    English summary
    Avengers: Endgame record collection
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X