അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ 10 ദിവസം കൊണ്ട് വാരിക്കുട്ടിയ കോടികള്‍ കേട്ടാല്‍ ആരും ഞെട്ടും..!

Recommended Video

അതി ഭീകര കളക്ഷനുമായി അവഞ്ചേർസ് ഇന്‍ഫിനിറ്റി വാര്‍ | filmibeat Malayalam

സൂപ്പര്‍ ഹീറോസിന്റെ സിനിമകളെ ലോകം മുഴുവന്‍ ത്രസിപ്പിക്കുന്നവയാണ്. മാര്‍വല്‍ കോമിക്‌സ് സൂപ്പര്‍ ഹീറോ ടീമിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച അവഞ്ചേഴ്‌സ് സീരിയസിലേക്ക് എത്തിയ അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ ഏപ്രില്‍ 25 നായിരുന്നു റിലീസ് ചെയ്തിരുന്നത്.

ഏപ്രില്‍ 27 ന് ഇന്ത്യയിലേക്ക് എത്തിയ സിനിമ കളക്ഷനില്‍ ഇന്ത്യയില്‍ വലിയ റെക്കോര്‍ഡുകള്‍ റിലീസ് ദിവസം തന്നെ നേടിയിരുന്നു. ഇതുവരെ ഹോളിവുഡില്‍ നിന്നും ഇന്ത്യയിലെത്തിയ സിനിമകളുടെ ആദ്യദിനം നേടിയ കളക്ഷന്റെ ഇരട്ടിയാണ് സിനിമ നേടിയിരുന്നത്. ഇപ്പോള്‍ മറ്റൊരു വലിയ റെക്കോര്‍ഡിലേക്കാണ് സിനിമ എത്തിയിരിക്കുന്നത്.

അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍..

അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍..

ആന്തോണി റൂസോ, ജോ റൂസോ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത് മാര്‍വല്‍ കോമിക്‌സ് സൂപ്പര്‍ ഹീറോ ടീമിനെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച അവഞ്ചേഴ്‌സ് സീരിയസിലേക്ക് എത്തിയ പുതിയ സിനിമയാണ് അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍. ഏപ്രില്‍ 27 ന് ഇന്ത്യയിലും വലിയ പ്രധാന്യത്തോടെയായിരുന്നു സിനിമയുടെ റിലീസ്. സിനിമയ്ക്ക് കിട്ടുന്ന കളക്ഷനുകളില്‍ നിന്നും ലോകം മുഴുവവന്‍ സിനിമ ഏറ്റെടുത്ത് കഴിഞ്ഞെന്നുള്ള കാര്യം വ്യക്തമാണ്. ഇപ്പോള്‍ വലിയ ഉയരത്തിലേക്ക് സിനിമ എത്തിയിരിക്കുകയാണ്.

ഇന്ത്യയില്‍ നിന്നും നേടിയ കളക്ഷന്‍

ഇന്ത്യയില്‍ നിന്നും നേടിയ കളക്ഷന്‍

ഇതുവരെ ഹോളിവുഡില്‍ നിന്നും ഇന്ത്യയിലെത്തിയ സിനിമകള്‍ റിലീസ് ദിനത്തില്‍ പതിനഞ്ച് കോടിയോളം രൂപയായിരുന്നു സ്വന്തമാക്കിയിരുന്നത്. എന്നാല്‍ ആദ്യദിനം റെക്കോര്‍ഡ് കളക്ഷന്‍ നേടിയ സിനിമയായി മാറിയിരിക്കുകയാണ് ഇന്‍ഫിനിറ്റി വാര്‍. 40 കോടിയോളം രൂപയായിരുന്നു സിനിമയ്ക്ക് ആദ്യ ദിവസം ഇന്ത്യയില്‍ നിന്ന് മാത്രം കിട്ടിയത്. ഡിസ്‌നി പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഇതിന് മുന്‍പ് മറ്റൊരു ഹോളിവുഡ് സിനിമയ്ക്കും ഇത്രയധികം നേടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പറയുന്നത്. ഇന്ത്യയില്‍ മാത്രമല്ല പത്ത് ദിവസം കൊണ്ട് സിനിമ എത്തിയിരിക്കുന്നത് മറ്റൊരു വിസ്മയത്തിലേക്കാണ്. 2000 തിയറ്ററുകളായിരുന്നു ഇന്ത്യയില്‍ സിനിമയ്ക്ക് കിട്ടിയത്. ത്രിഡി സിനിമയാണെന്നതും, ഐമാക്‌സ് മുതലായ തിയറ്ററുകളില്‍ ടിക്കറ്റിന്റെ വില കൂട്ടിയതുമാണ് കളക്ഷനില്‍ വര്‍ധനവ് ഉണ്ടാകാന്‍ കാരണം.

  പുതിയ റെക്കോര്‍ഡ്

പുതിയ റെക്കോര്‍ഡ്

ലോകസിനിമ ആരാധകരെ ഞെട്ടിച്ച് അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ വെറും പത്ത് ദിവസത്തിനുള്ളില്‍ 6450 കോടി രൂപ (ഒരു ബില്ല്യന്‍ യുഎസ് ഡോളര്‍) നേടിയിരിക്കുകയാണ്. 6450 കോടി രൂപ ബോക്‌സോഫീസില്‍ നിന്നും നേടുന്ന 33-ാമത്തെ സിനിമ എന്ന പ്രത്യേകത കൂടി ഇന്‍ഫിനിറ്റി വാര്‍ സ്വന്തമാക്കി. മുന്‍പ് ഡിസ്‌നിയുടെ തന്നെ സൂപ്പര്‍ ഹിറോ ചിത്രമായ സ്റ്റാര്‍ വാര്‍സ്, ദ ഫോര്‍സ് അവക്കേന്‍സിന്റെ റെക്കോര്‍ഡാണ് ഇന്‍ഫിനിറ്റി വാര്‍ മറികടന്നത്. 12 ദിവസം കൊണ്ടായിരുന്നു സ്റ്റാര്‍ വാര്‍സ് 6450 കോടി നേടിയിരുന്നത്.

 റെക്കോര്‍ഡുകള്‍ വേറെയും...

റെക്കോര്‍ഡുകള്‍ വേറെയും...

ഇത് മാത്രമല്ല സിനിമയുടെ പേരില്‍ വേറെയും റെക്കോര്‍ഡുകള്‍ ഉണ്ട്. റിലീസ് ചെയ്ത ആദ്യ ആഴ്ച യുഎസില്‍ നിന്നും മാത്രം 338.4 ദശലക്ഷം ജോളര്‍ കളക്ഷന്‍ സിനിമ നേടിയിരുന്നു. അന്തരാഷ്ട്രതലത്തില്‍ 566.7 ഡോളറാണ് സിനിമ ആദ്യ ആഴ്ച കൊണ്ട് തന്നെ നേടിയിരിക്കുന്നത്. ഇതും മറ്റൊരു ലോക റെക്കോര്‍ഡാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രദര്‍ശനം തുടങ്ങി വളരെ കുറച്ച് ദിവസങ്ങള്‍ കഴിയുമ്പോഴെക്കും ഇത്രയധികം വലിയ കളക്ഷനിലെത്തിയ സിനിമ വരും ദിവസങ്ങളില്‍ പുതിയ റെക്കോര്‍ഡുകള്‍ സ്ഥാപിക്കുമെന്ന കാര്യത്തില്‍ സംശയമില്ല..

കേരളത്തിലും ഹിറ്റ്

കേരളത്തിലും ഹിറ്റ്

ഏപ്രില്‍ 27 ന് മലയാളത്തില്‍ മൂന്ന് സിനിമകളുടെ റിലീസ് ഉണ്ടായിരുന്നെങ്കിലും അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ പ്രദര്‍ശിപ്പിച്ച തിയറ്ററുകളെല്ലാം ഹൗസ് ഫുള്ളായിരുന്നു. വെറും അഞ്ച് ദിവസം കൊണ്ട കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും 45 ലക്ഷത്തിന് മുകളിലായിരുന്നു സിനിമ നേടിയത്. പ്രതിദിനം 31 പ്രദര്‍ശനങ്ങളാണ് മള്‍ട്ടിപ്ലെക്‌സില്‍ നിന്നും സിനിമയ്ക്ക് ലഭിക്കുന്നത്. നിലവില്‍ 7 ദിവസം കൊണ്ട് 62.12 ലക്ഷം നേടി കേരളത്തിലും വലിയൊരു റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. ഫോറം കേരള പുറത്ത് വിട്ട റിപ്പോര്‍ട്ടിലാണ് സിനിമയുടെ കളക്ഷന്‍ പറഞ്ഞിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X