»   » ആ 'ലിപ് ജോബ്' മോര്‍ഫ് ചെയ്തത്... അത് ചെയ്തവര്‍ ആസ് ഹോള്‍സ്... നടിയുടെ പച്ചത്തെറി!

ആ 'ലിപ് ജോബ്' മോര്‍ഫ് ചെയ്തത്... അത് ചെയ്തവര്‍ ആസ് ഹോള്‍സ്... നടിയുടെ പച്ചത്തെറി!

Posted By: ശ്വേത കിഷോർ
Subscribe to Filmibeat Malayalam

സിനിമാ താരങ്ങള്‍ക്കിടയില്‍ പ്ലാസ്റ്റിക് സര്‍ജറി ഒരു പുതിയ സംഭവം ഒന്നുമല്ല. സ്വാഭാവികമായ ശരീര ഘടനയില്‍ മാറ്റം വരുത്തി ഭംഗി കൂട്ടാനുള്ള ശ്രമത്തിനിടെ ചിലരുടെ മനോഹരമായ ഷേപ്പ് തന്നെ നഷ്ടപ്പെട്ടുപ്പോകും. അങ്ങനെ സ്വതസിദ്ധമായി ഷേപ്പ് നഷ്ടപ്പെട്ടു എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയ കഴിഞ്ഞ ദിവസം ട്രോള്‍ ചെയ്ത ഒരാളാണ് ബോളിവുഡ് നടിയായ ആയിഷ ടാക്കിയ.

Read Also: അടിവസ്ത്രമിട്ടില്ല.. നടി ഓസ്‌കാര്‍ റെഡ് കാര്‍പ്പറ്റില്‍ ജനനേന്ദ്രിയം തുറന്ന് കാട്ടി... ഫുള്‍ ബ്ലാങ്ക്! ഞെട്ടിത്തരിച്ച് ലോകം!!

Read Also: ഗൗണിന്റെ ഹുക്ക് പൊട്ടി.. ഓസ്‌കാര്‍ 2017 വേദിയില്‍ നടി നിക്കോള്‍ കിഡ്മാനെ വലിച്ചുകീറി സോഷ്യല്‍ മീഡിയ!

എന്നാല്‍ ചുണ്ട് വീര്‍ത്ത് പൊങ്ങിയ നിലയിലുള്ള തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യപ്പെട്ടതാണ് എന്നാണ് നടി പറയുന്നത്. ആ പണി ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടവരെയും തന്നെ ട്രോള്‍ ചെയ്തവരെയും പച്ചയ്ക്ക് തെറി വിളിച്ചാണ് നടി തന്റെ രോഷം പ്രകടിപ്പിക്കുന്നത്. ട്രോള്‍ പൊങ്കാലയ്ക്ക് നടി പറയുന്ന മറുപടി കണ്ടോളൂ...

പാവപ്പെട്ടവരുടെ കിം എന്ന് വിളിച്ചു

കിം കര്‍ദാഷിയാനെയും കെയ്ല്‍ ജെന്നറെയും തമ്മില്‍ കൂട്ടിയാല്‍ അയിഷാ ടാക്കിയ എന്നാണെന്നായിരുന്നു മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ ഒരാള്‍ എഴുതിയത്. ആയിഷയെ പാവപ്പെട്ടവരുടെ കിം കര്‍ദാഷിയാന്‍ എന്ന് വിളിച്ചവരുമുണ്ട്. - സോഷ്യല്‍ മീഡിയയില്‍ തന്നെ ട്രോള്‍ ചെയ്തവരെയും അതിന് കാരണക്കാരായവരെയുമാണ് താരം മറുപടി കൊണ്ട് അമ്പരപ്പിച്ചത്.

അത് പ്ലാസ്റ്റിക് സര്‍ജറിയല്ല

ഭര്‍ത്താവ് സമ്പന്നനണെങ്കിലും പണം എങ്ങിനെ ചൈലവാക്കണമെന്ന് അറിയില്ലല്ലേ എന്ന് ചോദിച്ചവരോട് ആയിഷ പറയുന്നത് അത് പ്ലാസ്റ്റിക് സര്‍ജറിയല്ല എന്നാണ്. പിന്നെയോ, അത് ആരോ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ്. തന്റെ പടം മോര്‍ഫ് ചെയ്തവരെ താരം വിളിക്കുന്നത് ആസ് ഹോള്‍സ് എന്നാണ്.

തടിച്ച ചുണ്ടും വിടര്‍ന്ന കവിളും

കഴിഞ്ഞ ദിവസം ഒരു പൊതു പരിപാടിക്കെത്തിയ ആയിഷയുടെ തടിച്ച ചുണ്ടും വിടര്‍ന്ന കവിളുമാണ് ആരാധകരുടെ അത്ഭുതത്തിന് കാരണമായത്. കിം കര്‍ദാഷിയാനോടും കെയ്ല്‍ ജെന്നറിനോടും വരെ ആയിഷയെ ഉപമിച്ചവരുണ്ട്. എന്നാല്‍ നിങ്ങള്‍ പറയുന്ന തടിച്ച ചുണ്ടും വിടര്‍ന്ന കവിളുമൊന്നും എന്റേതല്ല എന്ന് രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയാണ് നടി.

എല്ലാം ന്യൂ ലെവലാണ്

ഓണ്‍ലൈന്‍ ട്രോളിങും സോഷ്യല്‍ മീഡിയ ബുള്ളിയിങും പുതിയ ലെവലില്‍ എത്തിയിരിക്കുന്നു. കുറേ അലമ്പ് ആള്‍ക്കാരും ഗോസിപ്പ് കോളങ്ങളും ചേര്‍ന്ന് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വെച്ച് തന്നെ കളിയാക്കുകയാണ്. സത്യമെന്താണെന്ന് ആര്‍ക്കും അറിയണ്ട - നടി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

നിങ്ങള്‍ക്ക് തന്നെ കാണാമല്ലോ

ഞാന്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എനിക്കെന്ത് മാറ്റമാണ് ഉള്ളതെന്ന് നിങ്ങള്‍ക്ക് തന്നെ കാണാമല്ലോ. ഇന്‍സ്റ്റഗ്രാമില്‍ എനിക്ക് ഇഷ്ടം പോലെ ഫോളോവേഴ്‌സുണ്ട്. അവരോട് ദിനംപ്രതിയെന്നോണം ഞാന്‍ ഇടപെടുന്നുണ്ട്. ഇത്തരം കള്ളങ്ങളും മോര്‍ഫ് ചെയ്ത ചിത്രങ്ങളുമൊന്നും അവര്‍ വിശ്വസിക്കില്ല.

വിവാഹ ശേഷം അഭിനയം വിട്ടു


വിവാഹത്തോടെ ആയിഷ ടാക്കിയ അഭിനയരംഗത്തോട് വിട പറഞ്ഞിരുന്നു. ഇപ്പോള്‍ അമ്മയായ ശേഷം ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. 2016 ഡിസംബറില്‍ ഷൂട്ട് ചെയ്ത അമിത് മിശ്രയുടെ സംഗീത ആല്‍ബവും പുറത്തിറങ്ങാനിരിക്കുകയാണ്. 2004 ല്‍ ഫിലിം ഫെയറില്‍ മികച്ച പുതുമുഖ താരത്തിനുള്ള അവാര്‍ഡ് ജേതാവാണ് ആയിഷ.

English summary
Ayesha Takia says someone morphed her lip job pictures

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam