ബാഫ്ത അവാര്‍ഡ്‌സ്; മികച്ച നടനായി ആന്റണി ഹോപ്കിന്‍സ്, വൈറ്റ് ടൈഗറിനും ആദര്‍ശ് ഗൗരവിനും പുരസ്‌കാരമില്ല

By Midhun Raj

74ാമത് ബ്രീട്ടിഷ് അക്കാദമി ഓഫ് ഫിലിം ആന്‌റ് ടെലിവിഷന്‍ (ബാഫ്ത) പുരസ്‌കാരങ്ങളില്‍ മികച്ച നടനായി ആന്റണി ഹോപ്കിന്‍സ്. ദി ഫാദര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചത്. ഇന്ത്യയില്‍ നിന്നുളള ദ വൈറ്റ് ടൈഗര്‍ എന്ന ചിത്രം നാല് വിഭാഗങ്ങളില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു.വൈറ്റ് ടൈഗറിലെ പ്രകടനത്തിന് മികച്ച നടനുളള നോമിനേഷന്‍ പട്ടികയില്‍ ആന്റണി ഹോപ്കിന്‍സിനൊപ്പം ആദര്‍ശ് ഗൗരവും ഇടംപിടിച്ചിരുന്നു. ദി ഫാദറിന്‌റെ എഴുത്തിന് ക്രിസ്റ്റഫര്‍ ഹാംപ്ടണ്‍, ഫ്‌ലോറിയന്‍ എന്നിവരാണ് മികച്ച തിരക്കഥയ്ക്കുളള പുരസ്‌കാരം നേടിയത്.

anthonyhopkins

നൊമാഡ് ലാന്‍ഡ് ആണ് ബാഫ്ത പുരസ്‌കാരങ്ങളില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. നൊമാഡ് ലാന്‍ഡിലെ പ്രകടനത്തിന് ഫ്രാന്‍സെ മക്‌ഡോര്‍മാന്റ് മികച്ച നടിക്കുളള പുരസ്കാരവും നേടി. മികച്ച സഹനടിയായി യൂ യോന്‍ ജൂങ്ങും(മിനാരി) മികച്ച സഹനടനായി ഡാനിയേല്‍ കലൂയ്യ(ജൂഡാസ് ആന്റ് ദ ബ്ലാക്ക് മിശിഹ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. നൊമാഡ് ലാന്‍ഡിന്‌റെ സംവിധാനത്തിന് ചോലെ സവോ ആണ് മികച്ച സംവിധായികയായത്.

ഗ്ലാമര്‍ ചിത്രങ്ങളുമായി നടി, പുത്തന്‍ ഫോട്ടോസ് കാണാം

Recommended Video

മമ്മൂക്കയുടെ വെളിപ്പെടുത്തൽ.. CBI 5 ഷൂട്ട് ചെയ്യാൻ പോവുകയാണ് | FilmiBeat Malayalam

മികച്ച ഒറിജിനല്‍ സ്‌കോറിനുളള പുരസ്‌കാരം സോള്‍ നേടി. സോള്‍ തന്നെയാണ് മികച്ച ആനിമേറ്റഡ് ചിത്രവും. മികച്ച ഡോക്യൂമെന്ററി: മൈ ഒക്ടോപസ് ടീച്ചര്‍, മികച്ച ഇംഗ്ലീഷിതര ചിത്രം അനതര്‍ റൗണ്ട്, മികച്ച അവലംബിത തിരക്കഥ എമറാന്‍ഡ് ഫെന്നെല്‍ (പ്രോമിസിങ് യങ് വുമണ്‍), മികച്ച ഛായാഗ്രാഹകന്‍ നൊമാഡ്‌ലാന്‍ഡ്, മികച്ച കാസ്റ്റിങ്: മാങ്ക്, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍- മാ റൈനീസ് ബ്ലാക്ക് ബോട്ടം, മികച്ച മേക്കപ്പ്: മാ റൈനീസ് ബ്ലാക്ക് ബോട്ടം, മികച്ച സൗണ്ട്: സൗണ്ട് ഓഫ് മെറ്റല്‍, മികച്ച സ്‌പെഷ്യല്‍ വിഷ്വല്‍ എഫക്ട്‌സ്: ടെനറ്റ് തുടങ്ങിയവയാണ് മറ്റ് ബാഫ്ത പുരസ്‌കാരങ്ങള്‍.

More from Filmibeat

Read more about: hollywood award
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X