Don't Miss!
- News
'മുകുന്ദനുണ്ണിയിലെ ഫുൾ നെഗറ്റീവ്'; തന്നേയും 'അമ്മ'യേയും അപമാനിക്കുന്നു, പോലീസിൽ പരാതി നൽകി ഇടവേള ബാബു
- Travel
അല്ലലില്ലാതെ ഒരു യാത്ര പൂർത്തിയാക്കാം.. ഈ ഏഴു കാര്യങ്ങൾ മാത്രം ശ്രദ്ധിക്കാം
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
നടൻ റോബർട്ട് പാറ്റിൻസണിന് കൊവിഡ്? ബാറ്റ്മാൻ ചിത്രീകരണം വീണ്ടും നിർത്തിവെച്ചു
ഹോളിവുഡ് താരം റോബർട്ട് പാറ്റിൻസണിന് കൊവിഡ് സ്ഥിരികരിച്ചതായി റിപ്പോർട്ട് തുടർന്ന് സൂപ്പർ ഹീറോ ചിത്രമായ ബാറ്റ്മാൻ താൽക്കാലികമായി നിർത്തവെച്ചു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ മാർച്ചിൽ ചിത്രം നിർത്തി വെയ്ക്കുകയായിരുന്നു. സമീപ കാലത്ത് വീണ്ടും ചിത്രീകരണം ആരംഭിക്കുകയായിരുന്നു. സിനിമ വീണ്ടും നിർത്തിവെച്ച് വിവരം ചിത്രത്തിന്റെ നിർമ്മാതാക്കളിൽ നിര്‍മ്മാതാക്കളായ വാര്‍ണര്‍ ബ്രോസ് ഔദ്യോഗികമായി അറിിയിച്ചിട്ടുണ്ട്.

Recommended Video
ചിത്രീകരണ സംഘത്തിലെ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ബാറ്റ്മാൻ നിര്‍ത്തിവച്ചത് എന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്. എന്നാൾ ഇത് ആർക്കാണ് ബാധിച്ചിരിക്കുന്നതെന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ചിത്രത്തിൽ പ്രധാന കഥാപാത്രമായ ബാറ്റ്മാനെ അവതരിപ്പിക്കുന്ന റോബർട്ട് പാറ്റിൻസണാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് ഹോളിവുഡ് മാധ്യമങ്ങളായ വാനിറ്റി ഫെയർ ,ഹോളിവുഡ് റിപ്പോർട്ടർ തുടങ്ങിയവ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ തന്റെ രോഗ ബാധയെ കുറിച്ച് റോബർട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. മാറ്റ് റീവ്സ് സംവിധാനം ചെയ്യുന്ന ചിത്രം 2021 ജൂണിലാണ് ചിത്രം റിലീസ് ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് ഓക്ടോബറിലേയ്ക്ക് മാറ്റിയിരുന്നു.
ഇനിയും മൂന്ന് മാസത്തെ ചിത്രീകരണം ബാക്കിയുണ്ടെന്ന് ഹോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഈ അടുത്തയിടെയായിരുന്നു ബാറ്റ്മാന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. ഇതുവരെ കണ്ട് ശീലിച്ച സൂപ്പർ ഹീറോ ആയിരിക്കില്ല ചിത്രത്തിൽ. ബാറ്റ്മാന്‍ എന്ന സൂപ്പര്‍ഹീറോയിലേക്കുള്ള ബ്രൂസ് വെയ്‌ന്റെ തുടക്കവും, അതിന്റെ വളര്‍ച്ചയും മറ്റുമാണ് ചിത്രത്തിലുണ്ടാവുക. അതിനൊപ്പം ഒരു ഡിറ്റക്ടീവ് ക്രൈം ത്രില്ലര്‍ ജോണറിലായിരിക്കും ചിത്രം എത്തുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ തന്നെ റോബര്‍ട്ട് പാറ്റിന്‍സണ്‍ ബാറ്റ്മാൻ വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നിശ്ചലമായ ഹോളിവുഡ് അടുത്തിടെയാണ് വീണ്ടും സജീവമാകാൻ തുടങ്ങിയത്. ഈ അടുത്തിടെയാണ് ബാറ്റ്മാന്റെ ചിത്രീകരണം പുനരാംഭിച്ചത്. ഈ ചിത്രം മാത്രമല്ല യൂണിവേഴ്‌സല്‍ പിക്‌ചേര്‍സ് നിര്‍മിക്കുന്ന ജുറാസിക് വേള്‍ഡ്, ജെയിംസ് കാമറൂണിന്റെ അവതാര്‍ 2 എന്നിവയുടെ ചിത്രീകരണവും ആരംഭിച്ചിട്ടുണ്ട്. ടോം ക്രൂയിസ് നായകനാകുന്ന മിഷന്‍ ഇംപോസിബിളിന്റെ ചിത്രീകരണത്തിനും അനുമതി ലഭിച്ചിട്ടുണ്ട്.
-
ഈ മോൾ ഉഷാറാവും എന്ന് അന്നെനിക്ക് തോന്നി; ആ സിനിമയുടെ വരദാനം; സംയുക്തയെക്കുറിച്ച് കൈതപ്രം
-
വീട്ടില്‍ എതിര്‍ത്താല്‍ കല്യാണം കഴിക്കില്ലെന്ന് തീരുമാനിച്ചിരുന്നു; ചക്കിക്കൊത്ത ചങ്കരനെന്ന് എല്ലാവരും പറഞ്ഞു
-
കൊതിച്ചിട്ട് കൊച്ച് കളിക്കുന്ന ഫോണെടുത്ത് അഭിനയിച്ചിട്ടുണ്ട്! ഭാര്യയാണ് ജീവിതത്തിലെ ഐശ്വര്യം