തലൈവര്‍ എനിക്ക് സ്‌പെഷ്യലാണ്! മാന്‍ v/s വൈല്‍ഡിന്റെ മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ച് ബിയര്‍ ഗ്രില്‍സ്
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നാലെ ഡിസ്‌കവറിയുടെ മാന്‍ v/s വൈല്‍ഡ് പരിപാടിയില്‍ രജനീകാന്ത് പങ്കെടുത്തത് അടുത്തിടെയായിരുന്നു. ലോക പ്രശസ്ത സാഹസികന്‍ ബെയര്‍ ഗ്രില്‍സ് അവതരിപ്പിക്കുന്ന പരിപാടിയുടെ പുതിയ എപ്പിസോഡിലാണ് രജനി എത്തുന്നത്. രജനീകാന്ത് പങ്കെടുത്ത എപ്പിസോഡ് കര്‍ണാടകയിലെ ബന്ദിപ്പൂര്‍ ഫോറസ്റ്റിലാണ് ചിത്രീകരിച്ചത്.

ലോകമെമ്പാടുമായി നിരവധി ആരാധകരുളള പരിപാടി കൂടിയാണ് മാന്‍ v/s വൈല്‍ഡ്. ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെയാണ് രജനി എത്തുന്ന മാന്‍ v/s വൈല്‍ഡിന്റെ പുതിയ എപ്പിസോഡിനായി കാത്തിരിക്കുന്നത്. കാത്തിരിപ്പിന് വിരാമമിട്ട് പരിപാടിയുടെ മോഷന്‍ പോസ്റ്റര്‍ ബിയര്‍ ഗ്രില്‍സ് പങ്കുവെച്ചിരുന്നു. ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം പോസ്റ്റര്‍ പുറത്തുവിട്ടത്.
മോഷന്‍ പോസ്റ്റര്‍ പങ്കുവെച്ചതിനൊപ്പം തലൈവര്‍ക്കൊപ്പമുളള തന്റെ അഭിപ്രായവും കുറിച്ചിരിക്കുകയാണ് ബിയര്‍ ഗ്രില്‍സ്. ലോകത്തെ ഒട്ടനവധി താരങ്ങള്‍ക്കൊപ്പം പങ്കെടുത്തിരുന്നെങ്കിലും രജനിയോടൊപ്പമുളള എപ്പിസോഡ് സ്‌പെഷ്യല്‍ ആണെന്നാണ് സാഹസികന്‍ കുറിച്ചിരിക്കുന്നത്. ബന്ദിപ്പൂര്‍ വനത്തില്‍ സുല്‍ത്താന്‍ ബത്തേരി ഹൈവേയിലെ നോണ്‍ ടൂറിസ്റ്റ് പ്രദേശങ്ങളിലാണ് മാന്‍ v/s വൈല്‍ഡ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.


Click it and Unblock the Notifications