For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യം തന്നെ പുറത്താവാന്‍ സാധ്യത ഇവര്‍ക്കാണ്; ബിഗ് ബോസിലെ ആദ്യ എലിമിനേഷന്‍ ശാലിനിയ്ക്കാണെന്ന് ഫാന്‍സ്

  |

  ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണ്‍ വിജയകരമായി മുന്നേറുകയാണ്. കഴിഞ്ഞ സീസണുകളെ അപേക്ഷിച്ച് ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നതും ശക്തരായിട്ടുള്ള മത്സരാര്‍ഥികളാണ് വീടിനുള്ളില്‍ എത്തിയിരിക്കുന്നത്. അവരില്‍ നിന്നും ആരെ പുറത്താക്കും എന്ന് ചോദിച്ചാല്‍ കണ്‍ഫ്യൂഷനിലായി പോവും. എന്നാല്‍ ചിലര്‍ മത്സരബുദ്ധി കാണിക്കുന്നുണ്ടെങ്കിലും മറ്റ് ചിലര്‍ ഒന്നും കാണിക്കാതെ വീടിനുള്ളില്‍ നില്‍ക്കുന്നതാണ് കാണിക്കുന്നത്.

  ആദ്യ ആഴ്ചയില്‍ പുറത്ത് പോവാനുള്ള മത്സരാര്‍ഥികളുടെ ലിസ്റ്റില്‍ ക്യാപ്റ്റന്‍ ഒഴികെ ബാക്കി ബാക്കി മത്സരാര്‍ഥികള്‍ എല്ലാവരും ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. അതില്‍ പ്രേക്ഷകരുടെ വോട്ട് ഏറ്റവും കുറവ് കിട്ടിയവര്‍ ആയിരിക്കും പുറത്തേക്ക് പോവുക. അതാരാണെന്ന ചോദ്യത്തിന് സോഷ്യല്‍ മീഡിയയിലൂടെ പല പ്രവചനങ്ങളും നടക്കുന്നുണ്ട്.

  ബിഗ് ബോസ് തുടങ്ങി ഒന്നാം ദിവസം തന്നെ പരസ്പരം നോമിനേറ്റ് ചെയ്യാനുള്ള അവസരമാണ് നല്‍കിയത്. മൂന്ന് പേരെ വീതം നോമിനേറ്റ് ചെയ്യാനുള്ള അവസരം കൊടുത്തിരുന്നു. ആദ്യ ആഴ്ചയിലെ വോട്ടിംഗ് ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യ അഞ്ച് മത്സരാര്‍ത്ഥികളായി നില്‍ക്കുന്നത് കുട്ടി അഖില്‍, മുഹമ്മദ് ബ്ലെസ്ലി, നവീന്‍, അപര്‍ണ, ദില്‍ഷ പ്രസന്നന്‍ എന്നിവരാണ്. എല്ലാവര്‍ക്കും വോട്ടിങ് കൂടുതലായി ലഭിച്ചിരുന്നു. എന്റര്‍ടെയിനറായ കുട്ടി അഖിലാണ് ആദ്യ ദിവസങ്ങളില്‍ വോട്ടിന്റെ അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനത്ത് നിന്നത്.

  അതേ സമയം ഏറ്റവും കുറവ് വോട്ട് ലഭിച്ചത് ശാലിനി നായര്‍, ഡെയ്‌സി ഡേവിഡ് എന്നിവര്‍ക്കാണ്. ഇവര്‍ രണ്ട് പേരില്‍ ആരെങ്കിലും ഒരാളായിരിക്കും പുറത്താവുക എന്നൊരു സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയെന്നാണ് വിചാരിക്കുന്നത്. എന്നാല്‍ നടി ജാനകി സുധീറിനും വോട്ടുകള്‍ കുറവാണെന്ന തരത്തില്‍ പ്രചരണമുണ്ട്. എന്തായാലും ആരാണ് പുറത്താവുക എന്നത് ശനിയാഴ്ചയോ ഞായറാഴ്ചയോ അവതാരകനായ മോഹന്‍ലാല്‍ എത്തി കഴിയുമ്പോള്‍ വ്യക്തമാവും.

  ജഗദീഷിന്റെ ഭാര്യ മാത്രമല്ല; അവരുടെ വാദങ്ങളെ പൊളിക്കുക എളുപ്പമായിരുന്നില്ല, ഡോ. രമയെ കുറിച്ച് പ്രിയപ്പെട്ടവര്‍

  ഇതിനിടയില്‍ സോഷ്യല്‍ മീഡിയ പേജില്‍ ചില പ്രവചനങ്ങളും നടക്കുന്നുണ്ട്. ആദ്യ ആഴ്ചയില്‍ പുറത്ത് പോയേക്കും എന്ന് പ്രേക്ഷകര്‍ പറയുന്നത് നടിയും അവതാരകയുമായ ശാലിനി നായരുടെ പേരാണ്. ഇത്തവണ ശാലിനി ആവാനാണ് സാധ്യതയെന്ന് നിരവധിയാളുകള്‍ പറയുന്നു. ചിലര്‍ അതിന്റെ കാരണവും ചൂണ്ടി കാണിക്കുന്നുണ്ട്. 'ആ പാവത്തിന് പ്രേക്ഷോകരെ ആകര്‍ഷിക്കുവാന്‍ സാധിക്കുന്നില്ല. മുന്നോട്ട് കൊണ്ട് പോകേണ്ട സ്‌ട്രോങ്ങ് പാര്‍ട്ടിസിപ്പന്റ് അല്ല. ശാലിനി അവിടെ നിന്നു എന്നത് കൊണ്ട് പ്രതേകിച്ചൊരു ഗുണം ഷോ യ്ക്ക് കിട്ടിയെന്ന് വരില്ലെന്നും' ഫാന്‍സ് പേജുകളിലൂടെ വരുന്ന കമന്റുകളില്‍ പറയുന്നു

  Recommended Video

  ബിഗ് ബോസിൽ വരുന്നതിനു മുൻപ് അഖിലിനോട് നോബി പറഞ്ഞത്

  എന്നാല്‍ കഴിഞ്ഞ സീസണിലെ സൂര്യയെ പോലെ അവസാനം വരെ നില്‍ക്കാനുള്ള സാധ്യതയും ചിലര്‍ ചൂണ്ടി കാണിക്കുന്നുണ്ട്. ഏകദേശം ശാലിനിയെ പോലെയുള്ള പ്രകടനങ്ങളായിരുന്നു സൂര്യ കാഴ്ച വെച്ചിരുന്നത്. ഓരോ ആഴ്ചകളിലും പ്രേക്ഷകരുടെ വോട്ട് നിരവധിയായി കിട്ടിയത് കൊണ്ട് സൂര്യ രക്ഷപ്പെട്ട് പോയിരുന്നു. അതേ സാഹചര്യം ഇവിടെയും സംഭവിച്ചേക്കാം എന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്. എങ്ങനെ ആയാലും വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി നല്ലൊരു മത്സരാര്‍ഥി കൂടി എത്തട്ടേ എന്ന് പ്രതീക്ഷിക്കുകയാണ്.

  എനിക്ക് ഭാര്യ സുപ്രിയയെ പേടിയില്ല; പക്ഷേ ലിസ്റ്റിന് പേടിയുണ്ടാവും, തമാശ പറഞ്ഞ് പൃഥ്വിരാജും ലിസ്റ്റിനും

  English summary
  Bigg Boss Malayalam Season 4: Reports Says Shalini Nair Eliminate First Week Of The Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X