»   » ബിക്കിനിയിലെ സ്ലോ മോഷന്‍ വിനയായി! പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് ചിത്രത്തിന് സംഭവിച്ചത് ?

ബിക്കിനിയിലെ സ്ലോ മോഷന്‍ വിനയായി! പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് ചിത്രത്തിന് സംഭവിച്ചത് ?

Posted By:
Subscribe to Filmibeat Malayalam

പ്രിയങ്ക ചോപ്രയുടെ ഹോളിവുഡിലെ അരങ്ങേറ്റ ചിത്രമാണ് ബേവാച്ച്. ചിത്രം ഈ മാസം 25 ന് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്. അതിനിടിയില്‍ ചിത്രത്തില്‍ നിന്നും അഞ്ച് സീന്‍ ഒഴിവാക്കിയിരിക്കുകയാണ്.

ദിലീപ് വീണ്ടും ശാരീരികമാറ്റം വരുത്തുന്നു, ഇത്തവണ ആര്‍ക്ക് വേണ്ടിയാണെന്നറിയാമോ ?

ചിത്രത്തിലെ അഞ്ച് അശ്ലീല സംഭാഷണം, അതിനൊപ്പം ബിക്കിനിയിലുള്ള സ്ലോ മോഷന്‍ നടത്തം ഉള്‍കൊള്ളിച്ച രംഗങ്ങളുമായിരുന്നു സിനിമയില്‍ നിന്നും ഒഴിവാക്കാന്‍ സെന്‍സര്‍ ബോര്‍ഡ് ഉത്തരവിട്ടിരുന്നത്.

ബേവാച്ച്

അമേരിക്കന്‍ ആക്ഷന്‍ കോമഡി ചിത്രമാണ് ബേവാച്ച്. സേത്ത് ഗോര്‍ഡന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. മേയ് 25 ന് ചിത്രം റിലീസിനൊരുങ്ങുകയാണ്. അതിനിടിയിലാണ് ചിത്രത്തിലെ രംഗങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി സെന്‍സര്‍ ബോര്‍ഡ് രംഗത്തെത്തുന്നത്.

ബിക്കിനി ചിത്രം മാറ്റിയത്

ചിത്രത്തില്‍ നിന്നും ബിക്കിനി വേഷത്തിലുള്ള നടിയുടെ സ്ലോ മോഷനില്‍ ഒടു്‌നന രംഗങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. അവ ഒഴിവാക്കിയതിന് പ്രത്യേക ന്യായീകരണങ്ങളൊന്നുമില്ലെന്ന് സി ബി എഫ് സി (സെന്‍സര്‍ ബോര്‍ഡ് ഓഫ് സെര്‍ട്ടിഫിക്കേഷന്‍) ന്റെ ചെയര്‍മാന്‍ പഹലജ് നിഹ്ലാനി പറയുന്നത്.

ബിക്കിനി സീനുകളുണ്ടാക്കുന്ന വിഷയം

ബിക്കിനി സീനുകളുണ്ടാക്കുന്ന വിഷയം
രണ്ടാമതായി ഇന്ത്യന്‍ സിനിമകളില്‍ ബിക്കിനി ഒഴിവാക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ അത് അത്യാവശ്യമുള്ള കാര്യമായിരുന്നെന്നും പഹ്ലജ് പറയുന്നു.

അശ്ലീല സംഭാഷണങ്ങളും ഒഴിവാക്കി

ചിത്രത്തില്‍ നിന്നും അശ്ലീല വാക്കുകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന അഞ്ച് സംഭഷണങ്ങള്‍ ഒഴിവാക്കിയിരിക്കുകയാണ്.

പ്രിയങ്കയുടെ ഹോളിവുഡിലെ അരങ്ങേറ്റം

ബേവാച്ച് എന്ന ചിത്രമാണ് പ്രിയങ്ക ചോപ്രയുടെ ഹോളിവുഡിലെ അരങ്ങേറ്റ ചിത്രം. പ്രിയങ്കയുടെ കരിയറിലെ വലിയ പ്രതീക്ഷ നല്‍ക്കുന്ന ചിത്രം കൂടിയാണ് ബേവാച്ച്. ഡ്വെയ്ന്‍ ജോണ്‍സനൊപ്പമാണ് ചിത്രത്തില്‍ പ്രിയങ്ക അഭിനയിച്ചിരിക്കുന്നത്.

നിരവധി അവസരങ്ങള്‍

ഹോളിവുഡില്‍ ഒരു സിനിമയില്‍ അഭിനയിച്ചതിന് ശേഷം പ്രിയങ്കയുടെ രാശി തെളിഞ്ഞിരിക്കുകയാണ്. നടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് വളരെ പെട്ടെന്ന് തന്നെ ഉയര്‍ന്നിരിക്കുകയാണ്. ഒപ്പം നിരവധി ഹോളിവുഡ് സിനിമകളില്‍ അഭിനയിക്കുന്നതിനായി നടിയെ തേടിയെത്തുകയാണ്.

ബിക്കിനിയില്‍ തരംഗമായി പ്രിയങ്ക

ഹോളിവുഡില്‍ എത്തിയതിന് ശേഷം പ്രിയ്ങ്ക ബിക്കിനിയിലെത്തി തകര്‍ക്കുകയായിരുന്നു. മിയാമി ബീച്ചില്‍ നിന്നും നടിയുടെ ബിക്കിനി ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.

English summary
What Will Happen To The Bikini Slow Motion Scenes? Priyanka Chopra's Baywatch Gets 5 CBFC Cuts

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam