ബ്ലാക്ക് പാന്തറിന് മികച്ച സിനിമയ്ക്കുളള ഓസ്‌കര്‍ നോമിനേഷന്‍! ചരിത്രം രചിച്ച് സൂപ്പര്‍ഹീറോ ചിത്രം
ഹോളിവുഡ് സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചടങ്ങാണ് 91ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം. ഇത്തവണ ആരൊക്കയാകും പുരസ്‌കാരങ്ങള്‍ നേടുകയെന്നും ഏത് സിനിമയാകും തിരഞ്ഞെടുക്കപ്പെടുകയെന്നും പ്രേക്ഷകര്‍ ഒന്നടങ്കം ഉറ്റുനോക്കുന്നൊരു കാര്യമാണ്. കാത്തിരിപ്പിന് വിരാമമിട്ട് പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായുളള നാമനിര്‍ദ്ദേശ പട്ടിക ജൂറി പ്രഖ്യാപിച്ചിരുന്നു.
ചരിത്രത്തില്‍ ആദ്യമായി ഒരു സൂപ്പര്‍ ഹീറോ സിനിമ മികച്ച ചിത്രത്തിനുളള ഓസ്‌കര്‍ നോമിനേഷന്‍ നേടിയിരിക്കുകയാണ്. റയാന്‍ കൂഗ്ലര്‍ സംവിധാനം ചെയ്ത മാര്‍വല്‍ ബ്ലോക്ക് ബസ്റ്റര്‍ ബ്ലാക്ക് പാന്തറാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. മികച്ച സിനിമയടക്കം ഏഴ് നോമിനേഷനുകളാണ് 91ാമത് അക്കാദമി അവാര്‍ഡുകളില്‍ ചിത്രത്തിനുളളത്. ചാഡ്വിക് ബോസ്മാന്‍ മൂന്ന് വേഷങ്ങളിലെത്തി 2018ല്‍ പുറത്തിറങ്ങിയ ഫാന്റസി സയന്‍സ് ഫിക്ഷന്‍ ചിത്രമായിരുന്നു ബ്ലാക്ക് പാന്തര്‍

മികച്ച സിനിമയ്ക്കുളള നോമിനേഷനു പുറമെ മികച്ച ഗാനം, സംഗീതം, ശബ്ദമിശ്രണം, സൗണ്ട് എഡിറ്റിങ്,വസ്ത്രാലങ്കാരം,പ്രൊഡക്ഷന്‍ ഡിസൈന്‍ തുടങ്ങിയവയ്ക്കും ബ്ലാക്ക് പാന്തറിന് ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. മികച്ച സിനിമയ്ക്കുളള നോമിനേഷനില്‍ ബ്ലാക്ക് പാന്തറിനൊപ്പം ദ ഫേവറൈറ്റ്, വൈസ്,റോമ,ഗ്രീന്‍ ബുക്ക്,എ സ്റ്റാര്‍ ഈസ് ബോണ്‍,ബ്ലാക്ക് ക്ലാന്‍സ്മാന്‍, ബൊഹീമിയന്‍ റാപ്‌സഡി തുടങ്ങിയ സിനിമകളും മല്‍സര രംഗത്തുണ്ട്.
സൂപ്പര്‍ ഹീറോ സിനിമകള്‍ മുന്‍പും ഓസ്‌കര്‍ നോമിനേഷന്‍ നേടിയിട്ടുണ്ടെങ്കിലും കൂടുതലായും ടെക്‌നിക്കല്‍ വിഭാഗത്തിലായിരുന്നു. ചരിത്രത്തില്‍ ആദ്യമായി മികച്ച സിനിമയ്ക്കുളള ഓസ്‌കര്‍ നോമിനേഷന്‍ നേടിയിരിക്കുന്നത് ബ്ലാക്ക് പാന്തര്‍ മാത്രമാണ്.


Click it and Unblock the Notifications











