ഓസ്കാറിൽ താരമായത് ഈ കറുത്ത മുത്തുകൾ!! കാർട്ടർ, ബെച്ച് ലർ, കിങ്.... നേടിയെടുത്തത് ചരിത്ര നേട്ടം
റൂത്ത് ഇ കാർട്ടർ, ഹന്നി ബെച്ച്ലർ, റെജീന കിങ് എന്നിവരാണ് ഓസ്കാർ വേദിയിലെ ചരിത്രം റെക്കോഡിൽ തങ്ങളുടെ പേരുകൾ സ്വർണ്ണ ലിപിയിൽ കുറിച്ചത്.
ഒരു ഓസ്കാർ വേദിയിലായിരുന്നു മീടൂ ക്യാംപെയ്ൻ ചർച്ചയായത്. ഓരേ വർഷവും നിരവധി മാറ്റങ്ങൾക്കാണ് ഈ വേദി സാക്ഷ്യം വഹിക്കുക. ഇത്തവണത്തെ ഓസ്കാറിൽ ഒരു ശ്രദ്ധേയമായ റെക്കോഡ് പിറവി എടുത്തിരിക്കുകയാണ്. അവാർഡ് ദാന ചടങ്ങിൽ കറുത്ത വർഗക്കാർ പുതുചരിത്രം രചിച്ചിരിക്കുകയാണ്.

റൂത്ത് ഇ കാർട്ടർ, ഹന്നി ബെച്ച്ലർ, റെജീന കിങ് എന്നിവരാണ് ഓസ്കാർ വേദിയിലെ ചരിത്രം റെക്കോഡിൽ തങ്ങളുടെ പേരുകൾ സ്വർണ്ണ ലിപിയിൽ കുറിച്ചത്. ഓസ്കാർ വേദിയിൽ ചരിത്രം തിരുത്തി കുറിച്ചിരിക്കുകയാണ് കറുത്ത വർഗക്കാരായ സിനിമ പ്രവർത്തകർ. മികച്ച വസ്ത്രാലങ്കാരത്തിനാണ് കാർട്ടർ ഓസ്കാർ പുരസ്കാരം നേടിയത്. ബ്ലാക്ക് പാന്തർ എന്ന ചിത്രത്തിലെ വസ്ത്രാലങ്കരമാണ് കാർട്ടർക്ക് ഈ പുരസ്കാരം നേടി കൊടുത്തത്. ഇതേ ചിത്രത്തിലെ തന്നെ പ്രൊഡക്ടീവ് ഡിസൈനിനാണ് ബെച്ച് ലർക്ക് പുരസ്കാരം ലഭിച്ചു. ഈ രണ്ട് ക്യാറ്റകറിയിലും ആദ്യമായി ഓസ്കാർ നേടുന്ന കറുത്ത വംശജരാണിവർ. നേരത്തെ മാൽക്കംഎക്സ്, അമിസ്റ്റാഡ് എന്നീ ചിത്രങ്ങൾക്ക് കാർട്ടറിന് ഓസ്കാർ നോമിനേഷൻ ലഭിച്ചിരുന്നു. 1992 ൽ മാൽക്കം എക്സിന് നോമിനേഷൻ ലഭിക്കുമ്പോൾ ഈ റെക്കോഡ് നേടുന്ന ആദ്യ കറുത്ത വർഗക്കാരിയായിരുന്നു കാർട്ടർ.
ബാക്ക് പന്തറിലൂടെ ബെച്ച്ലർ മറ്റൊരു റെക്കോഡു കൂടി നേടിട്ടുണ്ട്. ഈ പ്രൊഡക്ടീവ് ഡിസൈനിങ്ങിൽ ആദ്യമായി ഓസ്കാർ ലഭിക്കുന്ന ആദ്യ ആഫ്രിക്കൻ വനിതയാണ് ഇവർ . ഈഫ് ബീൽ സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലൂടെ മികച്ച സഹനടിയ്ക്കുളള പുരസ്കാരം റെജീന കിങ് നേടി. ഇതോട് കൂടി 91 ാംമത് ഓസ്കാർ വേദി ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതൽ കറുത്ത വർഗക്കാർ ഓസ്കാർ വേദിയിൽ തിളങ്ങിയത് 2019 ൽ ആയിരുന്നു.


Click it and Unblock the Notifications











