twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഓസ്‌കറില്‍ തിളങ്ങി ബൊഹീമീയന്‍ റാപ്‌സഡി! മികച്ച നടനടക്കം നാല് പുരസ്‌കാരങ്ങള്‍ ബയോപിക്ക് ചിത്രത്തിന്

    By Midhun Raj
    |

    ഇത്തവണത്തെ ഓസ്‌കര്‍ പുരസ്‌കാരങ്ങളില്‍ അവാര്‍ഡുകള്‍ വാരികൂട്ടി ബ്രീട്ടീഷ് അമേരിക്കന്‍ ചിത്രം ബൊഹീമിയിന്‍ റാപ്‌സഡി. മികച്ച നടനടക്കം നാല് പുരസ്‌കാരങ്ങളാണ് സിനിമ ഓസ്‌കറില്‍ സ്വന്തമാക്കിയിരിക്കുന്നത്. ചിത്രസംയോജനം, ശബ്ദമിശ്രണം, ശബ്ദലേഖനം, മികച്ച നടന്‍ എന്നീ പുരസ്‌കാരങ്ങളാണ് ചിത്രം നേടിയിരിക്കുന്നത്‌.

    മഹേഷിന്റെ പ്രതികാരത്തിലൊക്കെ ഭയങ്കര ഡ്രാമയാണ്! റിയലിസ്റ്റിക്ക് ചിത്രങ്ങള്‍ക്കെതിരെ ലാല്‍ജോസ്‌മഹേഷിന്റെ പ്രതികാരത്തിലൊക്കെ ഭയങ്കര ഡ്രാമയാണ്! റിയലിസ്റ്റിക്ക് ചിത്രങ്ങള്‍ക്കെതിരെ ലാല്‍ജോസ്‌

    ബൊഹീമിയിന്‍ റാപ്‌സഡിയിലൂടെ മികച്ച നടനായി റാമി മാലെക്ക് ആണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇതേ ചിത്രത്തിലൂടെ തന്നെ മികച്ച എഡിറ്റിങ്ങിനുളള പുരസകാരം ജോണ്‍ ഒട്മാനും സ്വന്തമാക്കി. പോള്‍ മാസൈ, ടിം കാവഗിന്‍, ജോണ്‍ കേസലി തുടങ്ങിയവര്‍ മികച്ച ശബ്ദമിശ്രണത്തിനുളള പുരസ്‌കാരം ഓസ്‌കറില്‍ നേടി.

    Bohemian Rhapsody

    ബൊഹീമിയന്‍ റാപ്‌സഡിയിലൂടെ മികച്ച സൗണ്ട് എഡിറ്റിങ്ങിനുളള പുരസ്‌കാരം ജോണ്‍ വാര്‍ഹെസ്റ്റും സ്വന്തമാക്കി. ബ്രീട്ടിഷ് ഗായകന്‍ ഫ്രെഡി മെര്‍ക്കുറിയുടെ ജീവിതകഥ പറഞ്ഞ ചിത്രമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബൊഹീമീയന്‍ റാപ്‌സഡി. ബ്രയാന്‍ സിംഗര്‍,ഡെക്‌സറ്റര്‍ ഫ്‌ളെച്ചര്‍,തുടങ്ങിയവര്‍ ചേര്‍ന്നായിരുന്നു സിനിമ സംവിധാനം ചെയ്തിരുന്നത്.

    ആന്റണി മക് കാര്‍ട്ടന്റെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമയില്‍ റാമി മാലെക്, ലൂക്കി ബോയ്ന്റണ്‍,ഗ്വലിയം ലീ,ബെന്‍ ഹാര്‍ഡി തുടങ്ങിയവരായിരുന്നു മുഖ്യ വേഷങ്ങളിലെത്തിയിരുന്നത്. മികച്ച പ്രേക്ഷക പ്രശംസകള്‍ക്കൊപ്പം തിയ്യേറ്ററുകളില്‍ വന്‍വിജയം നേടിയ സിനിമ കൂടിയായിരുന്നു ബൊഹീമിയന്‍ റാപ്‌സഡി.

    സച്ചിനാകാന്‍ ആഗ്രഹമുണ്ടെന്ന് അനില്‍ കപൂര്‍! ക്രിക്കറ്റ് ഇതിഹാസത്തെക്കുറിച്ച് നടന്‍ പറഞ്ഞത് കാണൂസച്ചിനാകാന്‍ ആഗ്രഹമുണ്ടെന്ന് അനില്‍ കപൂര്‍! ക്രിക്കറ്റ് ഇതിഹാസത്തെക്കുറിച്ച് നടന്‍ പറഞ്ഞത് കാണൂ

    'നായിക നായകന്‍' താരങ്ങളുടെ ഓട്ടം ട്രെയിലര്‍ പങ്കുവെച്ച് ലാല്‍ജോസ്! വീഡിയോ കാണൂ'നായിക നായകന്‍' താരങ്ങളുടെ ഓട്ടം ട്രെയിലര്‍ പങ്കുവെച്ച് ലാല്‍ജോസ്! വീഡിയോ കാണൂ

    English summary
    Bohemian Rhapsody won four awards in oscar 2019
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X