»   » ബോംബെ ജയശ്രീയ്ക്ക് ഓസ്‌കാര്‍ നോമിനേഷന്‍

ബോംബെ ജയശ്രീയ്ക്ക് ഓസ്‌കാര്‍ നോമിനേഷന്‍

Posted By:
Subscribe to Filmibeat Malayalam

ലോസ് ആഞ്ചലസ്: ആങ് ലീ സംവിധാനം ചെയ്ത 'ലൈഫ് ഒഫ് പൈ'യിലൂടെ ബോംബെ ജയശ്രീക്ക് ഓസ്‌കാര്‍ നോമിനേഷന്‍.

മൈക്കിള്‍ ഡന്നയുടെ സംഗീതത്തില്‍ ബോംബെ ജയശ്രീ എഴുതി ആലപിച്ച 'പൈയുടെ താരാട്ടി'നാണ് മികച്ച ഗാനത്തിനുള്ള ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചത്. ഇതടക്കം 11 നോമിനേഷനുകളാണ് ലൈഫ് ഓഫ് പൈ നേടിയിരിക്കുന്നത്.

Lincon And Life of Pi

അതേസമയം സ്റ്റീവന്‍ സ്പീല്‍ ബര്‍ഗിന്റെ ലിങ്കണ്‍ 12 ഓസ്‌കാര്‍ നോമിനേഷനുകളുമായി മുന്‍പന്തയിലുണ്ട്. ഒന്‍പതു ചിത്രങ്ങളാണ് ഇത്തവണ മികച്ച ചിത്രത്തിനായി മത്സരരംഗത്തുള്ളത്. ലൈഫ് ഒഫ് പൈയ്ക്കും ലിങ്കണിനും പുറമേ ബെന്‍ അഫ്‌ലക്കിന്റെ ആര്‍ഗൊ, കാതറിന്‍ ബിഗലോയുടെ സീറോ ഡാര്‍ക്ക് തേര്‍ട്ടി എന്നിവയാണ് ബെസ്റ്റ് പിക്ചര്‍ കാറ്റഗറിയില്‍ നോമിനേറ്റു ചെയ്യപ്പെട്ട ചിത്രങ്ങള്‍.

രൂപേഷ് പോള്‍ സംവിധാനം ചെയ്ത ഡ്രാക്കുള 3ഡിയിലൂടെ മികച്ച ഗാനം വിഭാഗത്തിലുണ്ടായിരുന്ന ശ്രീവത്സന്‍ ജെ. മേനോന് നോമിനേഷന്‍ ലഭിച്ചില്ല.

2009ല്‍ ഹര്‍ട്ട് ലോക്കറിലൂടെ മികച്ച ചിത്രത്തിനുള്ള ഓസ്‌കാര്‍ നേടുന്ന ആദ്യ വനിതയായ കാതറീന്‍ ബിഗെലോയുടെ 'സീറോ ഡാര്‍ക്ക് തേര്‍ട്ടി'ക്ക് അഞ്ച് നോമിനേഷനുകള്‍കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അമേരിക്ക നടത്തിയ ബിന്‍ ലാദന്‍ വേട്ടയാണ് ചിത്രത്തിന്റെ പ്രമേയം. അഞ്ച് നോമിനേഷനുകള്‍ ലഭിച്ച ക്വിന്റണ്‍ ടാരന്റീനോയുടെ 'ജാംഗോ അണ്‍ചെയിന്‍ഡി'നും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനായില്ല. ജയിംസ് ബോണ്ട് ശ്രേണിയിലെ ഏറ്റവും പുതിയ ചിത്രമായ 'സ്‌കൈഫാളി'ന് മൂന്ന് നോമിനേഷനുകള്‍ ലഭിച്ചു.

ലിങ്കണായി വെള്ളിത്തിരയിലെത്തിയ ഡാനിയേല്‍ ഡേ ലൂയിസ്, ഡെന്‍സല്‍ വാഷിംഗ്ടണ്‍ എന്നിവര്‍ക്ക് മികച്ച നടനുള്ള നോമിനേഷന്‍ ലഭിച്ചു.

ജര്‍മ്മന്‍ സംവിധായകനായ മൈക്കിള്‍ ഹെനക്കെയുടെ 'അമോര്‍' എന്ന ചിത്രം മികച്ച ചിത്രത്തിനും മികച്ച അന്യഭാഷാ ചിത്രത്തിനും ഒരേ സമയം നോമിനേറ്റ് ചെയ്യപ്പെട്ടത് ശ്രദ്ധേയമായി. ഈ ചിത്രത്തിലൂടെ എന്‍പത്തിയഞ്ചാം വയസില്‍ മികച്ച നടിക്കുള്ള നോമിനേഷന്‍ നേടിയ ഇമാനുവെല്ല റിവ നാമനിര്‍ദ്ദേശം ലഭിക്കുന്ന ഏറ്റവും പ്രായം കൂടിയ നടിയെന്ന റെക്കാഡും കരസ്ഥമാക്കി.ലോസാഞ്ചലസിലെ ഡോള്‍ബി തിയേറ്ററില്‍ ഫെബ്രുവരി 24ന് നടക്കുന്ന ചടങ്ങില്‍ ഓസ്‌കാര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും.

English summary
Classical singer Bombay Jayashree has been nominated for Oscars for the best original song for her lullaby in Life of Pi.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam