ജെയിംസ് ബോണ്ട് താരം ഓണർ ബ്ലാക്ക് മാന്‍ അന്തരിച്ചു, കൊറോണയല്ലെന്ന് കുടുംബം

ജെയിംസ് ബോണ്ട് അവ‍ഞ്ചേഴ്സ് സീരീസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ ബ്രീട്ടീഷ് താരം ഓണർ ബ്ലാക്ക്മാന്‍ അന്തരിച്ചു. 94 വയസ്സായിരുന്നു. ഇംഗ്ലണ്ടില്‍ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ ആസുഖം മൂലം കഴിഞ്ഞ ഏറെ നാളുകളായി ചികിത്സയിലായിരുന്നു താരം. കുടുബാംഗങ്ങളാണ് മരണ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. അതേസമയം കൊവിഡ് ബാധയാണ് മരണ കാരണമെന്നുളള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇതിനെ നിഷേധിച്ച് നടിയുടെ കുടുംബാംഗങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.

blackman

60കളില്‍ പുറത്തു വന്ന ദ അവഞ്ചേഴ്‌സിലെ കാത്തി ഗേല്‍ എന്ന വേഷത്തിൽ തിളങ്ങിയ താരം. 1964 ൽ പുറത്തിറങ്ങിയ ജെയിംസ് ബോണ്ട് സീരീസിലെ മൂന്നാമത്തെ ചിത്രമായ ഗോള്‍ഡ് ഫിങ്കറിലൂടെയാണ് ബ്ലാക്ക് മാന്‍ ജനശ്രദ്ധ നേടിയത്. ബോണ്ടിന്റെ കാമുകി പുസി ഗലോര്‍ ആയാണ് ഹോണര്‍ വേഷമിട്ടത്. . താരത്തിന്‍റെ വലിയ ഹിറ്റായ സിനിമകളില്‍ ഒന്നായിരുന്നു ഗോള്‍ഡ്ഫിംഗര്‍. ജെയിംസ് ബോണ്ട് പരമ്പരയിലെ മൂന്നാമത്തെ ചിത്രമായ ഗോൾഡ് ഫിംഗറിൽ നടൻ ഷോൺ കോണറിയ്‌ക്കൊപ്പം അഭിനയിക്കുമ്പോൾ ബ്ലാക്ക്‌മാന്റെ പ്രായം 39 ആയിരുന്നു. അന്ന് ബോണ്ട് ഗേളായതിൽ വച്ച് ഏറ്റവും പ്രായം കൂടിയ നടിയായിരുന്നു ബ്ലാക്ക്‌മാൻ. ഗോള്‍ഡ്ഫിംഗറില്‍ അഭിനയിക്കാനായി അവഞ്ചേഴ്‌സ് വിട്ടത് തെറ്റായിപ്പോയി എന്ന് ഹോണര്‍ ബ്ലാക്ക്മാന്‍ പിന്നീട് ദ ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അത് വലിയ ചർച്ച വിഷയമായിരുന്നു.

ആയോധനകലകളിലെ വൈദഗ്ധ്യമാണ് പുസ്സിഗാലോറിന്റെ വേഷം ഹോണറിനെ തേടിയെത്താന്‍ കാരണം.ജേസണ്‍ ആന്‍ഡ് ദ ആര്‍ഗനട്ട്‌സിലെ പ്രതികാരദാഹിയായ ഹീര എന്ന ദേവത, ബ്രിട്ടീഷ് ടിവി സീരീസ് ആയ ദ അപ്പര്‍ ഹാന്‍ഡിലെ ലോറ വെസ്റ്റ് തുടങ്ങി നിരവധി ശ്രദ്ധേയവേഷങ്ങളില്‍ അഭിനയിച്ചു. ഷലാക്കോ ,ദ വിര്‍ജിന്‍ ആന്‍ഡ് ദ ജിപ്‌സി തുടങ്ങിയവായാണ് ഓണർ ബ്ലാക്ക്മാന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ . അതേസമയം സിനിമകളെക്കാലും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ടിവി ഷോകളിലെ വേഷങ്ങളാണ്.

ഈസ്റ്റ് ലണ്ടനിലെ മധ്യവര്‍ഗ കുടുംബത്തില്‍ 1925 ഓഗസ്റ്റ് 22നാണ് താരം ജനിച്ചത്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്നു പിതാവ്. ഗില്‍ഡ്ഹാള്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്ക് ആന്‍ഡ് ഡ്രാമയില്‍ ബിരുദം പൂര്‍ത്തിയാക്കി. പഠനത്തിന് ശേഷമാണ് താരം സിനിമയിലും ടിവി ഷോകളിലും എത്തിയത്. ജേസണ്‍ ആന്‍ഡ് ദ ആര്‍ഗനട്ട്‌സിലെ താരത്തിന്‍റെ കഥാപാത്രം ശ്രദ്ധപിടിച്ചു പറ്റി. ബ്രിട്ടീഷ് ടിവി സീരീസ് ആയ ദ അപ്പര്‍ ഹാന്‍ഡിലെ ലോറ വെസ്റ്റ് എന്ന കഥാപാത്രവും ഏറെ ശ്രദ്ധപിടിച്ചു പറ്റിയ ഒന്നായിരുന്നു. സിനിമ അഭിനയത്തിനോടൊപ്പം നാടകം, സംഗീതം, മാർഷ്യൽ ആർട്‌സ് മേഖലകളിലും ബ്ലാക്ക്‌മാൻ പ്രാവണ്യം നേടിയിട്ടുണ്ട്.

Read more about: hollywood actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X