പ്രിയയുടെ ചിത്രം നടി ശ്രീദേവിയുടെ ജീവിതമോ? നിയമനടപടിയ്ക്കൊരുങ്ങി ബോണി കപൂർ, ട്രെയിലർ...

നിയമനടപടിയ്ക്കൊരുങ്ങി ബോണി കപൂർ,

ഒറ്റ സൈറ്റടി കൊണ്ട് ആഗോളതലത്തിൽ തന്നെ ക്രഷായി മാറി താരമാണ് പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലു സംവിധാനം ചെയ്യുന്ന അഡാറ് ലവ് എന്ന ചിത്രത്തിലെ സെക്കറ്റുകൾ മാത്രം ദൈർഘ്യമുളള ആ രംഗമാണ് താരത്തെ ആഗോളതലത്തിലേയ്ക്ക് ഉയർത്തിയത്. കന്നി ചിത്രം പുറത്തിറങ്ങും മുൻപ് തന്നെ താരത്തെ തേടി ബോളിവുഡ് ചിത്രങ്ങൾ എത്തുകയായിരുന്നു.

sridevi

സെറ്റടിയിലൂടെ ആഗോള ക്രഷായി മാറിയ പ്രിയ പ്രകാശ് വാര്യർ ഇപ്പോൾ തന്റെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവിലൂടെ വാർത്തകളിൽ ഇടംപിടിക്കുകയാണ്. ബോളിവുഡിലെ താരത്തിന്റെ കന്നി ചിത്രം വിവാദമായിരിക്കുകയാണ്. ചിത്രത്തിന്റെ പ്രമേയത്തെ ചൊല്ലി വിവാദങ്ങൾ തലപൊക്കുകയാണ്. മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതവുമായി ഈ ചിത്രത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവും നിർമ്മാതാവുമാണ് ബോണി കപൂർ രംഗത്തെത്തിയിട്ടുണ്ട്. ശ്രീദേവി ബംഗ്ലാവിന്റെ പേരിൽ വിവാദങ്ങൾ കൊഴുക്കുകയാണ്.

വക്കിൽ നോട്ടീസ്

വക്കിൽ നോട്ടീസ്

ശ്രീദേവി ബംഗ്ലാവിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതോടെയാണ് വിവാദങ്ങൾ തലപൊക്കിയത്. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിത കഥ പറയുമായി ചിത്രത്തിന് ബന്ധമുണ്ടെന്നുള്ള വ്യാപക പ്രചരണവും നടക്കുന്നുണ്ട്. പ്രശ്നങ്ങൾ കൊഴുക്കുമ്പോഴാണ് ചിത്രത്തിനെതിരെ ബോണി കപൂർ രംഗത്തെത്തിയിരിക്കുന്നത്. ശ്രീദേവി ബംഗ്ലാവിന്റെ അണിയറ പ്രവർത്തകർക്ക് ബോൻണി കപൂർ വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്. ചിത്രത്തിന്റെ സംവിധായകൻ ഇത് സ്ഥിരികരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നുമുണ്ട്.

ശ്രീദേവി എന്നത് പൊതുവായ പേര്

ശ്രീദേവി എന്നത് പൊതുവായ പേര്

ബോണി കപൂറിന്റെ വക്കീൽ നോട്ടീസ് നിയമപരമായി നേരിടുമെന്ന് സംവിധായകൻ പ്രശാന്ത് മാമ്പുള്ളി അറിയിച്ചുണ്ട്. ശ്രീദേവി എന്നത് ഒരു പൊതുവായ പേരാണെന്നും അതേ പേര് തന്നെയാണ് എന്റെ കഥാപാത്രത്തിനെന്നും ഥാൻ ബോണി കപൂറിനെ അറിയിച്ചിട്ടുണ്ട്. ഒരു സസ്പെൻസ് ത്രില്ലർ ഗണത്തിൽപ്പെടുന്നതാണ് എന്റെ ചിത്രം. എന്റെ കഥാപാത്രം ഒരു അഭിനേത്രിയാണെന്നും പ്രശാന്ത് പറയുന്നു.

പ്രശ്നമായത് ബാത് ടബ്ബ്

പ്രശ്നമായത് ബാത് ടബ്ബ്

ശ്രീദേവി ബംഗ്ലാവ് ഒരു സസ്പെൻസ് ത്രില്ലർ ചിത്രമാണെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന ടീസറിൽ നിന്ന് തന്നെ വ്യക്തമാണ്. കൂടാതെ ബാത്ടബ്ബിലെ കാലു സംശയം സൃഷ്ടിക്കുന്നുണ്ട്.ഇതാണ് പ്രേക്ഷകരിൽ സംശയം ജനിപ്പിക്കുന്നത്. കൂടാതെ ശ്രീദേവിയെ വിസ്മരിപ്പിക്കും വിധത്തിലായിരുന്നു താരത്തിന്റെ ചില ഗെറ്റപ്പുകൾ. ഇതു സംശയത്തിനു വഴിവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ടീസർ ലോഞ്ചിൽ മാധ്യമപ്രവർത്തകർ ഉന്നയിക്കുകയും ചെയ്തിരുന്നു.

ഒരു നടിയുടെ കഥ

ഒരു നടിയുടെ കഥ

ഒരു സസ്പെൻസ് ത്രില്ലർ ഗണത്തിലുളള ചിത്രമാണിതെന്ന് പ്രിയ പറഞ്ഞു. കൂടാതെ നാഷണൽ അവാർഡ് വരെ വാങ്ങിയ ഒരു നടിയുടെ ജീവിതമാണ് സിനിമയിൽ പറയുന്നതെന്നും താരം പറഞ്ഞിരുന്നു. എന്നാൽ അന്തരിച്ച നടി ശ്രീദേവിയുടെ കഥയാണോ ഇതെന്ന് അറിയാന്‍ സിനിമ പുറത്തിറങ്ങും വരെ കാത്തിരിക്കണമെന്നും താരം പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X