»   » ടെന്നീസിലെ രണ്ട് ഇതിഹാസങ്ങള്‍ മിനിസ്‌ക്രീനിലേക്ക്! എതിരാളികളായ താരങ്ങളുടെ പോര് കാണണോ?

ടെന്നീസിലെ രണ്ട് ഇതിഹാസങ്ങള്‍ മിനിസ്‌ക്രീനിലേക്ക്! എതിരാളികളായ താരങ്ങളുടെ പോര് കാണണോ?

By: Teresa John
Subscribe to Filmibeat Malayalam

ടെന്നീസിനെ സ്‌നേഹിക്കുന്നവര്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത ഇതിഹാസ താരങ്ങളാണ് ബിയോണ്‍ ബോര്‍ഗും ജോണ്‍ മക്‌നെറോയും. ഇരുവരും കളിക്കളത്തിലെ എതിരാളികളായിരുന്ന രണ്ടാളുടെയും ജീവിതം സിനിമയാവാന്‍ പോവുകയാണ്.

ജാനസ് മെറ്റ്‌സ് പെഡേര്‍സെന്‍ സംവിധാനം ചെയ്യാന്‍ പോവുന്ന ചിത്രത്തിന് ബോര്‍ഗ്/മക്‌നെറോ എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

ചരിത്രം വീണ്ടും സൃഷ്ടിക്കപ്പെടുന്നു

കായിക മത്സരങ്ങളോട് പൊതുവേ പലര്‍ക്കും ഇഷ്ടമാണുള്ളത്. പല കായിക താരങ്ങളുടെയും ജീവിതം സിനിമയാക്കുമ്പോള്‍ അവരുടെ റെക്കോര്‍ഡുകള്‍ വീണ്ടും സൃഷ്ടിക്കപ്പെടുകയാണ്.

ബോര്‍ഗ്/മക്‌നെറോ

പ്രശസ്ത ടെന്നീസ് താരങ്ങളായ ബിയോണ്‍ ബോര്‍ഗിന്റെയും അദ്ദേഹത്തിന്റെ മുഖ്യ എതിരാളിയായിരുന്ന ജോണ്‍ മക്‌നൊറയുടെയും കഥയാണ് സിനിമയിലുടെ പറയുന്നത്.

സംവിധാനം

ജാനസ് മെറ്റ്‌സ് പെഡേര്‍സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകന്മാരായി അഭിനയിക്കുന്നത് യു എസ് നടന്‍ ഷിയ ലബ്ബുഫും സ്വീഡിഷ് നടന്‍ വെറിര്‍ ഗുഡ്‌നാസനുമാണ്. ഷിയ മക്‌നൊറയുടെ വേഷത്തിലും വെറിര്‍ ബോര്‍ഗിന്റെ വേഷത്തിലും അഭിനയിക്കുന്നത്.

1980 ലെ വിമ്പിള്‍ഡണ്‍ പശ്ചാതലമാവുന്നു

1980 ലെ വിമ്പിള്‍ഡണ്‍ ഫൈനല്‍ മത്സരാര്‍ത്ഥികളായിരുന്നു ഇരുവരും. താരങ്ങളുടെ ആ മത്സരത്തെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്.

ടെന്നീസ് പ്രേമികള്‍ക്ക് ആവേശമായിരിക്കും

സിനിമ ടെന്നീസ് പ്രേമികള്‍ക്ക് ആവേശമായിരിക്കുമെന്നാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതിന് ശേഷം വ്യക്തമാകുന്നത്. വ്യത്യസ്ത സ്വഭാവക്കാരായ താരങ്ങളാണ് ഇരുവരും. മക്‌നൊറ വേകഗം ദേഷ്യപ്പെടുന്നയാളും ബോര്‍ദഗ് ശാന്ത സ്വഭാവക്കാരാനുമാണ്.

English summary
Borg/McEnroe trailer: The story of rivals turned friends Björn Borg and John McEnroe looks intriguing
Please Wait while comments are loading...

Malayalam Photos

Go to : More Photos