ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് റെക്കോര്‍ഡ് കളക്ഷന്‍
ഏറ്റവും വലിയ കളക്ഷനുമായി ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്. 100 കോടിയാണ് ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന് ഇന്ത്യയില്‍ നിന്ന് ലഭിച്ചത്.
ഇന്ത്യയില്‍ ആദ്യമായാണ് ഒരു ഹോളിവുഡ് ചിത്രം ഇത്രയും വലിയ കലക്ഷന്‍ ലഭിക്കുന്നത്.16 കോടി നേടി ആദ്യദിന കളക്ഷനിലും ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ഇന്ത്യയില്‍ റെക്കോര്‍ഡിട്ടിരുന്നു.

ഇന്ത്യയില്‍ നൂറ് കോടി കടക്കുന്ന ആദ്യ ഹോളിവുഡ് ചിത്രം എന്ന റെക്കോര്‍ഡ് ഇനി ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന് സ്വന്തം
ഇന്ത്യയിലുടനീളം 2600 തീയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു പോള്‍ വോക്കറിന്റെ മരണം. വോക്കറിന്റെ സഹോദരന്മാരെ വെച്ചാണ് ചില സീനുകള്‍ പൂര്‍ത്തിയാക്കിയത്.


Click it and Unblock the Notifications