ബ്രാഡ് പിറ്റിന്റെ കിടക്ക വിശേഷങ്ങള്‍
സെറ്റില്‍ നിന്നും എത്രയും പെട്ടെന്ന് കിടക്കയിലെത്താനാണ് ബ്രാഡ് പിറ്റിനു മോഹം. വേറൊന്നിനുമല്ല. കിടക്കയില്‍ ബ്രാഡിനെ കാത്ത് മൂന്നു കുരുന്നുകളുണ്ട്. അവരോട് കൊഞ്ചാനും അടികൂടാനും മണിക്കൂറുകളോളം വര്‍ത്തമാനം പറഞ്ഞിരിക്കാനുമാണ് ബ്രാഡ് പിറ്റ് ഓടിയെത്തുന്നത്.
ആറു വയസുളള മഡോക്സും മൂന്നു വയസുകാരി സഹാരയും ഒരു വയസുകാരന്‍ ഷിലോയുമൊത്തുളള നിമിഷങ്ങള്‍ തന്റെ കുട്ടിക്കാലത്തേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നുവെന്നാണ് നാല്‍പത്തിമൂന്നുകാരനായ ബ്രാഡ് പറയുന്നത്.
കിടക്കയില്‍ കുട്ടികളുമൊത്തുളള കുത്തിമറിയലും ഓട്ടവും ചാട്ടവുമൊക്കെ അവിസ്മരണീയമായ അനുഭവങ്ങളാണ്. ഭാര്യ ആഞ്ജലീനയും ചിലപ്പോള്‍ തങ്ങള്‍ക്കൊപ്പം കൂടാറുണ്ടെന്നും ബ്രാഡ് പറയുന്നു.


Click it and Unblock the Notifications