»   » ഭാര്യപോയ വിഷമത്തില്‍ മുഖം മാറ്റാനൊരുങ്ങി പ്രശസ്ത നടന്‍ !

ഭാര്യപോയ വിഷമത്തില്‍ മുഖം മാറ്റാനൊരുങ്ങി പ്രശസ്ത നടന്‍ !

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഹോളിവുഡിലെ പ്രശസ്ത താരദമ്പതികളായ ബ്രാഡ്പിറ്റും അഞ്ജലീന ജോളിയും വിവാഹമോചിതരായിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. ഒത്തു പോകാന്‍ കഴിയാത്തതിനാലാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതെന്നാണ് വിവാഹമോചനത്തെ കുറിച്ച് അഞ്ജലീന വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ബ്രാഡ്പിറ്റിന്റെ ഭാഗത്തു നിന്നു പ്രതികരണമൊന്നുമുണ്ടായില്ല

അഞ്ജലീനയുടെ സംരക്ഷണയിലാണ് മക്കളിപ്പോള്‍. വിവാഹമോചനത്തിന്റെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ നടി പുകവലി തുടങ്ങിയത് നേരത്തെ വാര്‍ത്തായിരുന്നു. ഇപ്പോഴിതാ ബ്രാഡ്പിറ്റും സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെ മറ്റൊരു സാഹസത്തിനു തുനിയുന്നു. പ്ലാസ്റ്റിക് സര്‍ജറി നടത്തി തന്റെ മുഖം മുഴുവന്‍ മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ബ്രാഡ്പിറ്റ്

വിവാഹമോചനത്തില്‍ നിന്ന് ഇനിയും മുക്തനല്ല

താനിനിയും വിവാഹമോചനത്തില്‍ നിന്ന് മുക്തനല്ലെന്നാണ് ബ്രാഡ് പിറ്റ് പറയുന്നത്. മക്കളെ വിട്ടുകിട്ടാത്തതാണ് ഏറ്റവും വിഷമകരമായതെന്നും നടന്‍ പറയുന്നു

ബ്രാഡ്പിറ്റ് ഇതിനു മുന്‍പും ലുക്ക് മുഴുവനായും മാറ്റിയിരുന്നു

വിവാഹമോചനത്തിനു ശേഷം ബ്രാഡ്പിറ്റ് തന്റെ ലുക്ക് മുഴുവനായും മാറ്റിയിരുന്നു. ഇതേ തുടര്‍ന്ന് പരിഭ്രാന്തരായ ബ്രാഡ്പിറ്റിന്റെ കുടുംബാംഗങ്ങള്‍ നടനോട് ഇത്തരം പ്രവൃത്തികള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ടിരുന്നു.

മുഖം മുഴുവനായും മാറ്റാനൊരുങ്ങി നടന്‍

പ്ലാസ്റ്റിക് സര്‍ജറിചെയ്തു മുഖം മുഴുവനായും മാറ്റാനുളള തയ്യാറെടുപ്പിലാണിപ്പോള്‍ നടന്‍. മരണം ഉളളിലുളളപോലെയാണു തനിക്കു തോന്നുന്നതെന്നാണ് ബ്രാഡ്പിറ്റ് പറയുന്നത്.

12 വര്‍ഷം നീണ്ട ദാമ്പത്യം

ഹോളിവുഡിലെ പ്രശസ്ത താരദമ്പതികളായ ഇവര്‍ 12 വര്‍ഷം ഒരുമിച്ചു കഴിഞ്ഞതിനു ശേഷമാണ് 2016 സപ്തംബര്‍ 16 നു വേര്‍പിരിഞ്ഞത്. ഇതെ തുടര്‍ന്ന് അഞ്ജലീന ചെയിന്‍ സ്‌മോക്കറായെന്ന വാര്‍ത്തകളുമുണ്ടായിരുന്നു. ആറു കുട്ടികളാണ് ഇവര്‍ക്ക്. മൂന്നു കുട്ടികളെ ദത്തെടുത്തതാണ്

English summary
Brad Pitt is undergoing extensive plastic surgery to change his looks completely post divorce

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam