പ്രശ്നങ്ങള്‍ ബ്രിട്നിയുടെ ക്ഷമ കെടുത്തുന്നു
സ്റ്റേജിലായാലും പുറത്തായാലും ആരാധകരുടെ ഹൃദയമിടിപ്പ് കൂട്ടുന്നതാരം ബ്രിട്‌നി സ്പീയേഴ്‌സ് തന്നെ. കുടുംബപ്രശ്നങ്ങളും കോടതികയറലുമായി ഉഴറുന്ന ഈ താരത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഹോളിവുഡില്‍ കൊഴുക്കുകയാണ്.
പ്രശ്നങ്ങളില്‍ നിന്നും പ്രശ്നങ്ങളിലേയ്ക്കാണ് ബ്രിട്നിയുടെ യാത്ര. തന്നെ വിടാതെ പിന്തുടരുന്ന പാപ്പരാസികളെക്കൊണ്ടും ബ്രിട്നി തോറ്റിരിയ്ക്കുകയാണ്. കഴിഞ്ഞ ദിവസം തന്നെപൊതിഞ്ഞ ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളുടെ പാദത്തില്‍ ബ്രിട്‌നി കാര്‍ കയറ്റുകയും ചെയ്തു.
ഫോട്ടോഗ്രാഫര്‍ കാലില്‍ ഇട്ടിരുന്ന സോക്സ് മാത്രമേ വാഹനത്തിനടിയില്‍ പെട്ടുള്ളൂ എന്നതിനാല്‍ കാര്യമായ പരുക്കുണ്ടായില്ല. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ബെവര്‍ലി ഹില്‍സിനെ മെഡിക്കല്‍ ബില്‍ഡിംഗില്‍ നിന്നും പുറത്തേക്ക് ഡ്രൈവ് ചെയ്‌തു പോകുമ്പോഴായിരുന്നു സംഭവം.
സെലിബ്രിറ്റി വെബ് സൈറ്റായ റ്റി എം ഇസഡ് ഡോട്ട് കോമിന്‍റെ ഫോട്ടോഗ്രാഫര്‍ക്കായിരുന്നു ദുരന്തം നേരിടേണ്ടി വന്നത്. തന്നെ ചുറ്റിയ ഫോട്ടൊ ഗ്രാഫര്‍മാരില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നിടെ ഫോട്ടൊ ഗ്രാഫറുടെ പാദത്തില്‍ വണ്ടി കയറുകയായിരുന്നു. ഹോളിവുഡ് ടി വി ഉടന്‍ തന്നെ ഈ സംഭവത്തിന്‍റെ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്‌തു.
തങ്ങള്‍ അയച്ച ഫോട്ടോ ഗ്രാഫറാണെന്ന കാര്യ ടി എം ഇസഡ് ഡോട്ട് കോമും സമ്മതിച്ചു. എന്നാല്‍ പരുക്കു കൂടാതെ രക്ഷപ്പെട്ടതിനാല്‍ ബ്രിട്‌നിക്കെതിരെ നിയമപരമായി നടപടി തേടാനുള്ള നീക്കത്തിനൊന്നും താനില്ലെന്ന് ഫോട്ടോഗ്രാഫര്‍ വ്യക്തമാക്കിക്കഴിഞ്ഞു .


Click it and Unblock the Notifications